ലണ്ടന്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച് സമര്‍പ്പിച്ച അപ്പീല്‍ സ്വീഡന് കോടതി തള്ളി. തനിക്കെതിരായ അറസ്റ്റ് വാറണ്ട് റദ്ദാക്കണമെന്നായിരുന്നു അസാഞ്ചിന്റെ അപ്പീലിലെ ആവശ്യം.
2010ല്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തെന്നും മറ്റൊരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു ഇയാള്‍ക്കെതിരെയുള്ള കേസ്. എന്നാല്‍ ഈ കേസുകള്‍ വ്യാജമാണെന്നാണ് അസാഞ്ച് വ്യക്തമാക്കിയിരുന്നത്.
അസാഞ്ചിന് മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം ഗൗരവമായതിനാല്‍ അറസ്റ്റ് വാറണ്ട് റദ്ദാക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി. എന്നാല്‍ കേസില്‍ സമയത്തിന് അന്വേഷണം നടത്തിയിട്ടില്ലെന്ന അസാഞ്ചിന്റെ വാദം അംഗീകരിച്ച കോടതി പ്രാഥമിക അന്വേഷണവുമായി മുന്നോട്ട് നീങ്ങാന്‍ ഉത്തരവിട്ടു.
അസാഞ്ചിനെ സ്വീഡന് തന്നെ കൈമാറാനായിരുന്നു ബ്രിട്ടന്റെ നീക്കം. ഇതേതുടര്‍ന്ന് 2012 മുതല്‍ അസാഞ്ച് ഇകഡോറിന്റെ ലണ്ടന്‍ അസംബ്ലിയില്‍ അഭയാര്‍ത്ഥിയായി കഴിയുകയാണ്.
അസാഞ്ച് എംബസിയില്‍ തന്നെ ആയതിനാല്‍ അറസ്റ്റ് വാറണ്ട് നിലനില്‍ക്കില്ലെന്നും വാറണ്ട് റദ്ദ് ചെയ്യണമെന്നുമാണ് അസഞ്ചിന്റെ അഭിഭാഷകരുടെ വാദം.
അമേരിക്കന്‍ സര്‍ക്കാരിന്റെ രഹസ്യരേഖകള്‍ വിക്കിലീക്സ് ഓണ്‍ലൈനായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതോടെയാണ് അസാഞ്ച് അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധിയാര്ജിക്കുന്നത്.
2010 ഓഗസ്റ്റില്‍ വിക്കിലീക്സ് വോളണ്ടിയര്‍മാരായ രണ്ട് വനിതകളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അസാഞ്ചിനെതിരെ സ്വീഡിഷ് അധികൃതര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചത്.
ഇതേ തുടര്‍ന്ന് ലണ്ടനിലെത്തിയ അസാഞ്ച് അവിടെ കസ്റ്റഡിയിലാവുകയായിരുന്നു. അസാഞ്ചിനെ സ്വീഡനിലേക്ക് തിരിച്ചയക്കണമെന്ന വിധി വന്നതോടെ ഇതിനെതിരെ അയാള്‍ നല്കിയ അപ്പീലുകളെല്ലാം കോടതി തള്ളി.
2012 ജൂണില്‍ ലണ്ടനിലെ ഇക്വഡോറിയന്‍ എംബസിയോട് സഹായം അഭ്യര്‍ത്ഥിച്ച അസാഞ്ച് ആ വര്‍ഷം ഓഗസ്റ്റ് മുതല്‍ അവിടെയാണ് കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: