Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പാക്കിസ്ഥാന്‍-ന്യൂസിലാന്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 06:13 am IST
in Cricket

സെഞ്ചുറി നേടിയ പാക് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സര്‍ഫ്രാസ് അഹമ്മദിന്റെ ആഹ്ലാദം

ദുബായ്: ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ന്യൂസിലാന്റിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 403 റണ്‍സിനെതിരെ പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്‌സില്‍ 393 റണ്‍സെടുത്തു. ഇതോടെ 10 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് കിവീസിന് സ്വന്തമായി. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ന്യൂസിലാന്റിന് ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. നാലാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ന്യൂസിലാന്റ് രണ്ടാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് എന്ന നിലയിലാണ്. 77 റണ്‍സുമായി റോസ് ടെയ്‌ലറും റണ്ണൊന്നുമെടുക്കാതെ ക്രെയ്ഗുമാണ് ക്രീസില്‍. ഒരു ദിവസവും നാല് വിക്കറ്റും ബാക്കിനില്‍ക്കേ ന്യൂസിലാന്റിന് 177 റണ്‍സിന്റെ ലീഡാണുള്ളത്. ഇന്ന് നേരത്തെതന്നെ ന്യൂസിലാന്റിനെ ഓള്‍ ഔട്ടാക്കി വിജയം സ്വന്തമാക്കാനായിരിക്കും പാക് ശ്രമം.

281ന് ആറ് എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച പാക്കിസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് തകര്‍പ്പന്‍ സെഞ്ചുറി നേടിയ സര്‍ഫ്രാസ് അഹമ്മദാണ്. 28 റണ്‍സുമായി ഇന്നലെ ബാറ്റിംഗ്‌സ് ആരംഭിച്ച സര്‍ഫ്രാസ് 195 പന്തുകള്‍ നേരിട്ട് 16 ബൗണ്ടറികളുടെ സഹായത്തോടെ 112 റണ്‍സെടുത്തു. സര്‍ഫ്രാസ് അഹമ്മദ് ഒറ്റയ്‌ക്കാണ് പാക്കിസ്ഥാനെ 393 റണ്‍സിലെത്തിച്ചത്. സര്‍ഫ്രാസ് അഹമ്മദിന് പുറമെ അസ്ഹര്‍ അലി (75), യൂനിസ് ഖാന്‍ (72), അസദ് ഷഫീഖും (44) എന്നിവരും കളിയുടെ മൂന്നാം ദിവസം ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവെച്ചിരുന്നു. എന്നിവരും 05 പന്തില്‍ നിന്ന് 16 റണ്‍സുമായി റാഹത്ത് അലി പുറത്താകാതെ നിന്നു. ന്യൂസിലാന്റിന് വേണ്ടി സൗത്തി മൂന്നും ബൗള്‍ട്ട്, ക്രെയ്ഗ് എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ വീതവും വീഴ്‌ത്തി.

തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ന്യൂസിലാന്റിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. ലാഥം (9), വില്ല്യംസണ്‍ (11), ബ്രണ്ടന്‍ മക്കല്ലം (45), ആന്‍ഡേഴ്‌സണ്‍ (0), നീഷാം (11), വാറ്റ്‌ലിംഗ് (11) എന്നിവര്‍ക്ക് കാര്യമായ സംഭാവന ചെയ്യാന്‍ കഴിയാതിരുന്നതാണ് ന്യൂസിലാന്റിന് രണ്ടാം ഇന്നിംഗ്‌സില്‍ തിരിച്ചടിയായത്.

പാക്കിസ്ഥാന് വേണ്ടി സുള്‍ഫിഖര്‍ ബാബറും യാസിര്‍ ഷായും മൂന്നുവിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമില്‍ ബിജെപിയുടെ പ്രചരണത്തിന് 40 താര പ്രചാരകര്‍

കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു
India

ബംഗാളില്‍ ആവേശമായി നിതിന്‍ നബിന്‍

ആയുര്‍വേദ മിത്രം പദ്ധതി എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആയുര്‍വേദ മിത്രം പദ്ധതി തുടങ്ങി

Kerala

ചിലന്തിയാര്‍ ചെക്ക് ഡാം; കേരളം സുപ്രീംകോടതിയില്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രകൃതി ശുദ്ധമായി നിലനില്‍ക്കണം:ആനന്ദവനം ഭാരതി

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: സാംബവ മഹാസഭ

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.