ശാസ്താംകോട്ട: സിപിഐയുടേയും കെപിഎംഎസിന്റേയും ശക്തനായ നേതാവും മുന്‍മന്ത്രിയുമായിരുന്നു പി.കെ.രാഘവന്റെ തട്ടകമായിരുന്ന കുന്നത്തൂര്‍ മണ്ഡലത്തില്മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധത്തില്‍ പാര്‍ട്ടി തകര്‍ച്ചയില്‍.
പ്രാദേശികപാര്‍ട്ടിയായി തരംതാഴ്ത്തപ്പെട്ട സിപിഐയുടെ കുന്നത്തൂരിലെ ഒമ്പത് ലോക്കല്സമ്മേളനങ്ങളുടേയും സമാപനം ചൂണ്ടികാട്ടുന്നത് ഇതാണ്. യുവജന-വനിതാപ്രാതിനിധ്യം ഏഴയലത്തുപോലും എത്തിനോക്കാന്‍ അവസരം നല്‍കാതെയാണ് സമ്മേളനങ്ങള്‍ പര്യവസാനിച്ചത്. ഇതില്‍ എതിര്‍പ്പും അസംതൃപ്തിയും വ്യാപകമാണ്. ലോക്കല്‍ സെക്രട്ടറിമാരായി ഒരാളൊഴികെ ബാക്കിയെല്ലാം പഴയമുഖങ്ങളായതും പാര്‍ട്ടിബന്ധം ഉപേക്ഷിച്ച് പോയശേഷം തിരികെയെത്തിയവരെ ഉന്നതസ്ഥാനങ്ങളില്‍ അവരോധിച്ചതും സംസ്ഥാനനേതാവായ വനിതയെപോലും അപമാനിച്ചതും മണ്ഡലംസെക്രട്ടേറിയേറ്റിനെ എതിര്‍ക്കുവരെ വ്യാപകമായി വെട്ടിനിരത്തിയതുമെല്ലാം കുന്നത്തൂരില്‍ പാര്‍ട്ടിയുടെ ശക്തി ക്ഷയിപ്പിച്ചിരിക്കുന്നു.
ഐവര്കാലയില് അടിച്ചമര്‍ത്തലോടെ ആരംഭിച്ച ലോക്കല്‍സമ്മേളനം കുന്നത്തൂര്‍, പവിത്രേശ്വരം സമ്മേളനത്തോടെയാണ് സമാപിച്ചത്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തേയും മണ്ഡലം സെക്രട്ടേറിയേറ്റിനേയും അവസരം കിട്ടുമ്പോഴെല്ലാം നിശിതമായി വിമര്‍ശിച്ചിരുന്ന ഐവര്‍കാല എല്‍സി സെക്രട്ടറിയായിരുന്ന മാധവന്‍കുട്ടിയെ സ്ഥാനത്തുനിന്നും പുകച്ച് പുറത്ത് ചാടിക്കുകയായിരുന്നു. ഇതിനെതിരേ മണ്ഡലം കമ്മിറ്റിയംഗമായ അഡ്വ.ജലാല്‍ മണ്ഡലം സെക്രട്ടേറിയറ്റ് അംഗമായ കുന്നത്തൂര്‍ സജീവനെതിരേ കടുത്ത വിമര്‍ശനമാണ് സമ്മേളനത്തില്‍ അഴിച്ചുവിട്ടത്. ഐവര്‍കാല അടക്കം മൂന്ന് എല്സികളുടെ ചുമതല വഹിച്ചിരുന്ന സജീവന് ഇവിടെയെല്ലാം പാര്‍ട്ടിയെ രണ്ട് തട്ടിലാക്കിയെന്ന ആരോപണം ഏറെനാളായി നിലനില്‍ക്കുന്നുണ്ട്. മണ്ഡലം സെക്രട്ടറിയായ ആര്.എസ്.അനിലിനെ സംരക്ഷിക്കുവരെ മാത്രം മണ്ഡലം സമ്മേളന പ്രതിനിധികളാക്കുകയും സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് ഓശാന പാടുന്നവരെ ലോക്കല്‍സെക്രട്ടറിമാരായി നിലനിര്‍ത്തുകയും ചെയ്ത കാഴ്ചയാണ് കുന്നത്തൂരില്‍ അരങ്ങേറിയത്.
നിലവില്‍ രണ്ട് സംസ്ഥാനകമ്മിറ്റി അംഗങ്ങളുള്ള കുന്നത്തൂരില്‍ ഒരാളെ മാത്രമേ അംഗീകരിക്കുവെന്ന മണ്ഡലം സെക്രട്ടറി അടക്കമുള്ളവരുടെ നിലപാടും സമ്മേളനങ്ങളില്‍ പ്രതിഫലിച്ചു. സിപിഐ സംസ്ഥാനകൗണ്‍സില്‍ അംഗവും കൊട്ടാരക്കര മണ്ഡലം ആക്ടിംഗ് സെക്രട്ടറിയുമായ കെ.ശിവശങ്കരന്‍നായരെ മാത്രമാണ് സംസ്ഥാനകമ്മിറ്റിയംഗം എന്ന നിലയില്‍ സമ്മേളനങ്ങളില്‍ ഉള്കൊള്ളിച്ചത്. മറ്റൊരു കൗണ്‍സില്‍ അംഗവും എകെഎസ്ടിഎ സംസ്ഥാനനേതാവും മഹിളാസംഘം ജില്ലാപ്രസിഡന്റുമായ ബി.വിജയമ്മയെ സ്വന്തം ലോക്കല്‍കമ്മിറ്റിയായ ശാസ്താംകോട്ട വെസ്റ്റിലെ സമ്മേളനത്തില്‍പോലും നോക്കുകുത്തിയാക്കിയെന്ന് ആരോപണമുണ്ട്. ഇവിടെ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ജില്ലാസെക്രട്ടറി എത്താതിരുന്നതിനെതുടര്‍ന്ന് വിജയമ്മയ്ക്ക് നറുക്കുവീഴുമെന്ന ധാരണ ഉണ്ടായിരുെങ്കിലും അവരെ ഒഴിവാക്കി മണ്ഡലം സെക്രട്ടേറിയറ്റംഗം കെ.പി.ചന്ദ്രനാണ് കര്‍ത്തവ്യം നിര്‍വഹിച്ചത്.
കുന്നത്തൂര്‍ മണ്ഡലത്തിലെ സംഘടനാവിഷയങ്ങള്‍ പലപ്പോഴും പാര്‍ട്ടി കമ്മിറ്റികള്‍ക്ക് പുറത്ത് ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് ഏറെപ്രിയങ്കരിയായ എന്‍എഫ്ഐഡബ്ല്യൂ മണ്ഡലം പ്രസിഡന്റായ അനിതക്കെതിരെ കടുത്ത വിമര്‍ശനം ബി.വിജയമ്മ ഉയര്‍ത്തിയതും ഇവര്‍ക്കെതിരെ തിരിയുവാന്‍ നേതൃത്വത്തെപ്രേരിപ്പിച്ചു. കേവലം ഒരുമഹിളാസംഘടനയുടെ യൂണിറ്റ്കമ്മിറ്റി അംഗമായി പോലും പ്രവര്‍ത്തിച്ച പരിചയം അനിതക്കില്ലെന്നും എന്‍എഫ്ഐഡബ്ല്യൂ മണ്ഡലം പ്രസിഡന്റെന്ന—നിലയില്‍ വട്ടപൂജ്യമാണെുമായിരുന്നു പ്രധാന വിമര്‍ശനം. ഇതിന്റെ പകരം വീട്ടലെന്ന—നിലയില്‍ പി.കെ.രാഘവന് അനുസ്മരണവേദിയില്‍ ഒരുവനിതയെന്ന പരിഗണനപോലും നല്‍കാതെ നേതാക്കള്‍ വിജയമ്മയെ അപമാനിച്ചിരുന്നു.
കുന്നത്തൂര്‍ ലോക്കല്‍കമ്മിറ്റിയില്‍ നിന്നും ഉദയഭാനു, മോഹനന്‍പിള്ള എന്നിവരെ നിര്‍ബന്ധപൂര്‍വ്വം ഒഴിവാക്കിയിരുന്നു. ഇതുള്‍പ്പടെ ഇവിടെ മൂന്ന് ഒഴിവുകളാണ് ഉണ്ടായത്. 13 അംഗ കമ്മിറ്റിയില്‍ മറ്റ് എവിടെത്തേയും പോലെ പഴയമുഖങ്ങള്‍ മാത്രമാണ് ഇടം നേടിയത്. മാനാമ്പുഴ തൃക്കണ്ണാപുരം ക്ഷേത്രഭരണസമിതിയില്‍ വന്‍സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തിന് വിധേയനായ ഒരാളേയും കുന്നത്തൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതായാണ് വിവരം. വര്‍ഷങ്ങളായി പാര്‍ട്ടി പ്രവര്‍ത്തനരംഗത്ത് നില്ക്കുന്ന പലരേയും വെട്ടിനിരത്തി പാര്‍ട്ടിസെക്രട്ടറിക്കും സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ക്കും സ്തുതിപാടുവരെ മാത്രം കുന്നത്തൂര്‍ എല്‍സിയിലും ബഹുജന സംഘടനാഭാരവാഹിത്വത്തിലേക്ക് എത്തിച്ചുവെന്ന ആരോപണവും ശക്തമാണ്. ഇതിന്റെ തെളിവാണ് എന്‍ആര്‍ഇജിഎസ്(എഐറ്റിയുസി) കുന്നത്തൂര്‍ മണ്ഡലംപ്രസിഡന്റായി തോട്ടംജയനെ അവരോധിച്ചത്.
സംഘടന എടുക്കുന്ന തെറ്റായ നിലപാടുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന തിരുത്തല്‍വാദികള്‍ക്കും പാര്‍ട്ടിയില്‍ സ്ഥാനമില്ലാത്ത അവസ്ഥയാണ്. ഇതിന്റെ പേരില്‍ എഐവൈഎഫ് ജില്ലാകമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയ മുന്‍മണ്ഡലം പ്രസിഡന്റ് ജെ.ക്ലീറ്റസ്, നിലവിലെ പാര്‍ട്ടി അടിച്ചമര്‍ത്തലുകള്‍ക്കെതിരേ പ്രതികരിക്കുന്ന ബി.വിജയമ്മ എന്നിവര്‍ ഗ്രൂപ്പിന്റെ വക്താക്കളാണെന്നും വരുത്തിതീര്‍ത്തിട്ടുണ്ട്. എഐവൈഎഫ് മുന്‍മണ്ഡലം പ്രസിഡന്റ് എസ്.പ്രവീണ്‍, നിലവിലെ പ്രസിഡന്റ് ചിന്തു, എഐഎസ്എഫ് മുന്മണ്ഡലംപ്രസിഡന്റ് വി.ചാള്‍സ് എന്നിവര്‍ ഈ ഗ്രൂപ്പിലെ അംഗങ്ങളാണെന്നും ആരോപണമുണ്ട്. ഇതിനാല്‍ ചിന്തുവിനെ കുറേകാലങ്ങളായി സംഘടനയുടെ പരിപാടികളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കിയിരിക്കുകയാണ്. സ്വന്തം ലോക്കല്‍കമ്മിറ്റിയായ കുന്നത്തൂരില്‍ പോലും ചിന്തുവിനെ ഉള്‍പ്പെടുത്താത്തതും ഇതിനുള്ള തെളിവാണ്.
പടിഞ്ഞാറെകല്ലടയില്‍ യുവപ്രതിനിധിയായിരുന്ന എസ്.പ്രവീണിനെ നേരത്തേതന്ന െലോക്കല്കമ്മിറ്റിയില് നിന്നും ഒഴിവാക്കിയിരുന്നു. കിഴക്കേകല്ലടയില്നിന്നും നേരിട്ട് എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായതിനാലാണ് എഐഎസ്എഫ് ദേശീയകമ്മിറ്റിയംഗം കൂടിയായ വി.വിനിലിനെ കുന്നത്തൂരിലെ ഒറ്റ കാമ്പയിനിലും പങ്കെടുപ്പിക്കാതിരുന്നതെന്നാണ് നേതൃത്വം കാരണമായി വ്യക്തമാക്കുന്നതെങ്കിലും മറിച്ചാണെന്ന് സാധാരണ പ്രവര്‍ത്തകര്‍ക്ക് പോലുമറിയാം.
ശാസ്താംകോട്ട കിഴക്ക് ലോക്കല്‍സമ്മേളനം കയ്യാങ്കളിയുടെ വക്കില്‍ വരെ എത്തിക്കുകയും ഒരുവേള സമ്മേളനം പോലും നിര്‍ത്തിവയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. എന്‍ആര്‍ഇജിഎസ് മണ്ഡലം സെക്രട്ടറിയും ശാസ്താംകോട്ട പഞ്ചായത്തംഗവുമായ ജി.ബാഹുലേയനെ സമ്മേളനറിപ്പോര്‍ട്ടില്‍ അധിക്ഷേപിച്ചതാണ് കാര്യങ്ങള്‍ തകിടം മറിച്ചത്.
ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ബാഹുലേയന് ശ്രമിച്ചെങ്കിലും മൈക്ക് ഓഫാക്കി.
ഷാജഹാന് എന്നയാളെ ഇവിടെ എല്‍സിയിലേക്ക് ഉള്‍ക്കൊള്ളിച്ചതിലും എതിരഭിപ്രായമുണ്ടായിരുന്നു. സമ്മേളനശേഷം ശാസ്താംകോട്ട കിഴക്ക് എല്‍സിയില്‍ സെക്രട്ടറി ഒഴികെ മറ്റ് എല്ലാഅംഗങ്ങളും രാജിവച്ചതായാണ് വിവരം. ഇത് പരിഹരിക്കുന്നതിന് വേണ്ടി ഏതാനുംദിവസം മുമ്പ് ഭരണിക്കാവിലെ പാര്‍ട്ടി ഏരിയാകമ്മിറ്റി ഓഫീസില്‍ അടിയന്തിര മണ്ഡലം സെക്രട്ടേറിയേറ്റ് കൂടിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ജില്ലാസെക്രട്ടറി ആര്.രാമചന്ദ്രന്, അസി.സെക്രട്ടറി എന്‍.അനിരുദ്ധന് എന്നിവരും സെക്രട്ടേറിയേറ്റില്‍ സന്നിഹിതരായിരുന്നു.
രാവിലെ 10.30ന് ആരംഭിച്ച സെക്രട്ടേറിയറ്റ് വൈകിട്ട് നാല് വരെ നീണ്ടെങ്കിലും അഭിപ്രായവ്യത്യാസവും ചേരിപ്പോരുമായിരുന്നേു ഫലം. മാരത്തോണ്‍ സെക്രട്ടേറിയറ്റില്‍നിന്ന് പലതവണ അംഗങ്ങള്‍ ഇറങ്ങിപോകുകയും ചെയ്തിരുന്നു. ഇതിനെതുടര്‍ന്ന് അഭിപ്രായ സമന്വയം ഉണ്ടാക്കുവാനോ ഒമ്പത് ലോക്കല്‍ കമ്മിറ്റിയിലേയും സമ്മേളനവും ചര്‍ച്ചകളും വിലയിരുത്തുന്നതിനോ കഴിഞ്ഞില്ല. ഇതെല്ലാം പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്കും പിളര്‍പ്പിനും വഴിയൊരുക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: