കാക്കനാട്: മെട്രോറെയില്‍ പദ്ധതിക്ക് വേണ്ടി ഭൂമി കൊടുക്കാന്‍ തയ്യാറാകാതിരുന്ന കച്ചേരിപ്പടിക്കടുത്തുള്ള ഒരു സ്ഥലം കൂടി ജില്ലാ ഭരണകൂടം ബലം പ്രയോഗിച്ച് ഏറ്റെടുത്തു. സ്ഥലം വീട്ടു നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ ഭൂവുടമക്ക് നോട്ടീസ് നല്‍കിയിരുന്നു. സമയ പരിധി അവസാനിച്ചിട്ടും സ്ഥലം വിട്ടു നല്‍കാത്തതിനെ തുടര്‍ന്ന് അവരുടെ അനുമതിയില്ലാതെ റവന്യു സംഘം സ്ഥലമേറ്റെടുക്കുകയായിരുന്നു.
ജില്ലാ കളക്ടര്‍ എം. ജി. രാജാണിക്യത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് മാധവ ഫാര്‍മസി ജങ്ഷന് സമീപത്തെ സ്ഥലം ഏറ്റെടുത്തത്. ഇവിടെ മെട്രോ സ്റ്റേഷന് സ്ഥാപിക്കാന്‍ വേണ്ടിയാണിത്
മാധവ ഫാര്‍മസി ജങ്ഷനിലെ പെട്രോള്‍ പമ്പ് സ്ഥിതി ചെയ്തിരുന്ന എറണാകുളം വില്ലേജിലെ 32 സെന്റോളം ഭൂമിയാണ് മെട്രോ റെയില്‍ ഡെപ്യൂട്ടി കളക്ടര്‍ പി. ശോഭനയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മഹസര്‍ തയാറാക്കി സ്ഥലമേറ്റെടുത്തത്. ഭൂമി കെഎംആര്‍എല്ലിന് കൈമാറി.
സെന്റിന് 52 ലക്ഷം രൂപയാണ് ജില്ലാതല പര്‍ച്ചേസിങ് കമ്മിറ്റി വില നിര്‍ണയിച്ചിരുന്നത്. എന്നാല്‍, പലതവണ ചര്‍ച്ച നടത്തിയിട്ടും സ്ഥലം വിട്ടുകൊടുക്കാന്‍ ഉടമ വഴങ്ങിയില്ല. തുടര്‍ന്ന് ലാന്‍ഡ് അക്വിസിഷന്‍ ആക്ടിലെ 17ാം വകുപ്പ് പ്രകാരം ബലം പ്രയോഗിക്കല്‍ നടപടിയിലേക്ക് നീങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: