പള്ളിക്കത്തോട്: ഗ്രാമപഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി അംഗം ലതാ ഗോപാലകൃഷ്ണന് അട്ടിമറി വിജയം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് പ്രകാരം 11 മണിക്ക് മുമ്പ് നോമിനേഷന് നല്‍കണമെന്നായിരുന്നു നിയമം. നിലവില്‍ ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റിയംഗമായിരുന്ന ലതാഗോപാലകൃഷ്ണന് 10.55ന് തല്‍സ്ഥാനം രാജിവച്ച് ആരോഗ്യവിദ്യാഭ്യാസ കമ്മറ്റിയിലേക്ക് മത്സരിച്ചു. നിലവില്‍ യുഡിഎഫ് ധാരണപ്രകാരം ഈ കമ്മറ്റിയില്‍ ഉണ്ടായിരുന്ന മോളി ജോര്‍ജ്ജ് പഞ്ചായത്ത് പ്രസിഡന്റ് ആയ ഒഴിവിലേക്കാണ് മത്സരം നടന്നത്. യുഡിഎഫ് അംഗങ്ങള്‍ 11 മണിക്ക് ശേഷമാണ് എത്തിയത്. ഈ സമയം ബിജെപി അംഗങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് നോമിനേഷന് നല്‍കാനായില്ല. ഈ സാഹചര്യത്തില്‍ യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. തുടര്‍ന്ന് ലതാ ഗോപാലകൃഷ്ണന് ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിച്ചു. നിലവില്‍ മൂന്നംഗങ്ങള്‍ ഉള്ള കമ്മറ്റിയില്‍ ഇപ്പോള്‍ ഒരു കേരളാകോണ്‍ഗ്രസും രണ്ടു ബിജെപി അംഗങ്ങളും ആയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: