കായംകുളം: അയ്യപ്പഭക്തരെ സഹായിക്കാന്‍ ജനമൈത്രി പോലീസും ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് അസോസിയേഷനും സേവ്സോണ് പദ്ധതിയുമായി രംഗത്ത്. അയ്യപ്പഭക്തര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ യാത്രക്കിടയില്‍ തകരാര്‍ സംഭവിച്ചാല്‍ പരിഹാരം കാണുന്നതിന്, ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് അസോസിയേഷനും ജനമൈത്രിപോലീസും ആര്‍ടിഒ, ഫയര്‍ഫോഴ്സും ചേര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവ്സോണ് പദ്ധതിക്ക് തുടക്കമായി. കായംകുളത്തും പരിസരപ്രദേശങ്ങളിലും പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പദ്ധതിയുടെ ജോയിന്റ് ആര്‍ടിഒ ഷാജി എന്‍.പണിക്കര്‍ ഉദ്ഘാടനം ചെയ്തു. കായംകുളം സിഐ: ഉദയഭാനു, അഗ്നിശമനസേന ഓഫീസര്‍ കെ.എല്‍. ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സേവ്സോണ് ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണന്റെ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: