കായംകുളം: താലൂക്ക് ആശുപത്രി എയ്ഡ്പോസ്റ്റിലും ദേശീയപാതയിലെ അപകട മേഖലകളിലും ഡ്യൂട്ടിക്ക് പോലീസില്ല. വൃശ്ചികോത്സവം തുടങ്ങിയതോടെ ഓച്ചിറയിലേക്ക് വാഹനങ്ങളുടെ തിരക്ക് വര്‍ദ്ധിച്ചുവെങ്കിലും ദേശീയപാതയിലെ അപകട മേഖലകളായ മുക്കട ജങ്ഷന്, കെപിഎസി, കമലാലയം, റെയില്‍വേ ജംഗ്ഷനിലും ട്രാഫിക് ഡ്യൂട്ടിക്ക് ആളില്ലാത്ത അവസ്ഥയാണ്.
താലൂക്ക് ആശുപത്രിയിലെ എയ്ഡ്പോസ്റ്റില്പോലും ഡ്യൂട്ടിക്ക് ആളില്ലാത്തത് അപകടത്തിലും ആക്രമണത്തിലും പരിക്കേറ്റ് വരുന്നവര്‍ക്കും രോഗികളടക്കമുള്ളവരേയും വലച്ചിരിക്കുകയാണ്. ശബരിമല സീസണ് ആയതിനാല്‍ ആശുപത്രി ഡ്യൂട്ടിക്കാരായ ഹോംഗാര്ഡുകാരെ കെഎസ്ആര്‍ടിസി സ്റ്റാന്റിലേക്ക് മാറ്റിയിരിക്കുകയാണ്. ദേശീയപാതയിലെ അപകടമേഖലകളിലും താലൂക്ക് ആശുപത്രി എയ്ഡ്പോസ്റ്റിലും ഡ്യൂട്ടിക്ക് പോലീസിനെ നിയോഗിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ തിരക്കുകൂടുംതോറും പ്രശനങ്ങളും വര്‍ദ്ധിക്കാനുള്ള സാധ്യതയേറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: