ചേര്‍ത്തല: വീട്ടില്‍ പടക്കം നിര്‍മ്മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ ഗൃഹനാഥനും സ്ത്രീ തൊഴിലാളിയും മരിച്ച സംഭവത്തില്‍ ഫോറന്‍സിക് വിദഗ്ധരും കണ്ട്രോളര് ഓഫ് എക്സ്പ്ലോഷനും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സ്ഫോടനത്തില്‍ തകര്‍ന്ന നഗരസഭ 24-ാം വാര്‍ഡ് എസ്.എല്‍. തോമസിന്റെ വീട്ടില്‍ നിന്നും സാമ്പിളുകളും ശേഖരിച്ചു. ഇവിടെയും സമീപ പ്രദേശങ്ങളിലും പൊട്ടാതെ കിടന്ന പടക്കങ്ങളും നിര്‍വീര്യമാക്കി. സാമ്പിളുകള്‍ വിദഗ്ധ പരിശോധന നടത്തിയാലേ നിരോധിക്കപ്പെട്ടവ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താനാവൂ.
വെള്ളിയാഴ്ച ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ എത്തി വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ സാദ്ധ്യതകള്‍ പരിശോധിക്കും. റവന്യു അധികൃതരുടെ നേതൃത്വത്തില്‍ പൊട്ടിത്തെറിയില്‍ തകര്‍ന്ന അയല്വീടുകള്ക്കുണ്ടായ നഷ്ടം തിട്ടപ്പെടുത്തി. ഒമ്പത് വീടുകള്‍ക്കായി രണ്ടേകാല്‍ ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കളക്ടറുടെ നിര്‍ദേശ പ്രകാരം സബ് കളക്ടര്‍ ബാലമുരളിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. തഹസില്‍ദാര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്കി. അനധികൃതമായി പടക്കം നിര്‍മ്മിച്ചതിനും സൂക്ഷിച്ചതിനും മരിച്ച തോമസിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. വീടിന് പോലീസ് കാവല്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: