മുഹമ്മ: കായിപ്പുറം സന്മാര്ഗസന്ദായിനി അനന്തശയനേശ്വര ക്ഷേത്രത്തില്‍ അയ്യപ്പന്‍വിളക്കും ആഴിപൂജയും വെള്ളിയാഴ്ച നടക്കും. ധര്‍മ്മശാസ്താവിന്റെ അനുഗ്രഹത്തിനും പ്രീതിക്കുമായി വടക്കന്‍ കേരളത്തില്‍ മാത്രം നടന്നുവരുന്ന പ്രത്യേക പൂജയാണ് അയ്യപ്പന്‍വിളക്ക്. കരപ്പുറത്ത് ഈ ചടങ്ങ് വളരെ അപൂര്‍വമാണ്. വാഴപ്പോള കൊണ്ട് അമ്പലം പൂട്ടിയാണ് ചടങ്ങ് ആരംഭിക്കുന്നത്. ശബരിമല ക്ഷേത്രത്തിന്റെ തനിമ അതേപടി വാഴപ്പോളകളില്‍ ക്രമീകരിച്ചാണ് ക്ഷേത്ര നിര്‍മ്മാണം. 100 വാഴപ്പിണ്ടികളാണ് ഇതിനായി വേണ്ടിവരിക. ചാലക്കുടിയില്‍ നിന്നെത്തിയ പ്രത്യേക 25 അംഗ സംഘമാണ് ഇത് തയാറാക്കുന്നത്. ഭഗവാനെ ശബരിമലയിലെത്തി ദര്‍ശനം നടത്താന്‍ കഴിയാത്തവര്‍ക്ക് അയ്യപ്പന്‍വിളക്ക് ദര്ശനപുണ്യമാകും. ഇതോടനുബന്ധിച്ച് അയ്യപ്പന്റെ ജനനം മുതലുള്ള കഥ പാടി സ്തുതിക്കുന്ന ചിന്തുപാട്ടും ശാസ്താംപാട്ടും ഉണ്ടാകും. 150 അയ്യപ്പന്മാരുടെ തേങ്ങായേറ് വഴിപാടും നടക്കും. അയ്യപ്പന്റെ ജനന സമയമായ 3.30നാണ് ആഴിപൂജ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: