ശബരിമല: എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തി. ഹോട്ടലുകള്‍, ടീ ഷോപ്പുകള്‍ , അന്നദാനമണ്ഡപങ്ങള്‍ ,വ്യാപാരസ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്.
പരിശോധനയില്‍ രണ്ട് ഹോട്ടലുകള്‍ അമിത വില ഈടാക്കുന്നതായി കണ്ടെത്തുകയും 15000 രൂപ പിഴചുമത്തുകയും ചെയ്തു.അമിതവില ഈടാക്കുന്നതും, ശുചിത്വം പാലിക്കാത്തതും, തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തതും , പഴകിയഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നതുമായ സ്ഥാപനങ്ങളില്‍ പരിശോധന തുടരുമെന്ന് എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് ഉണ്ണിക്കൃഷ്ണന്നായര്പറഞ്ഞു.
പുതുക്കി നിശ്ചയിച്ചിട്ടുള്ള വില വിവര പട്ടികയും അളവു തൂക്ക പട്ടികയും വ്യാപാരികള്‍ക്ക് നല്കി. ചുക്കുവെള്ള വിതരണ കേന്ദ്രങ്ങളിലും പരിശോധന നടത്തുകയും മഞ്ഞപ്പിത്തം പോലുള്ള മാരക രോഗങ്ങള്‍ പടരാതിരിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമെ ഭക്തര്‍ക്ക് നല്കാവു എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. റെയ്ഡില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ഡി. ത്യാഗരാജന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കല്ലുവാതുക്കല്‍ അജയകുമാര്‍ , ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ സനോജ്, വില്ലേജ് ഓഫീസര്‍ എന്‍. രാമദാസ്, റേഷനിംഗ് ഇന്‍സ്പെക്ടര്‍ കെ.കെ. മനോജ് കുമാര്‍, ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് ദിജി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: