കരുനാഗപ്പള്ളി: റെയില്‍വേസ്റ്റേഷനില്‍ കുട്ടികളും സ്ത്രീയാത്രക്കാരും മതിയായ സഹായം ലഭിക്കാതെ വലയുന്നു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ സേവനം ഇല്ലാതായതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട നൂറുകണക്കിന് യാത്രക്കാര്‍ സുരക്ഷ ലഭിക്കാതെ ബുദ്ധിമുട്ടുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നുള്ള ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ വന്നുപോകുന്ന യാത്രക്കാരാണ് ഏറ്റവും കൂടുതല്‍ ദുരിതം നേരിടുന്നത്. 50 മീറ്ററോളം ദൂരത്തില്‍ ഓവര്‍ ബ്രിഡ്ജ് കയറിയിറങ്ങി വേണം രണ്ടാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്താന്‍. പകലും രാത്രിയും യാതൊരു സുരക്ഷാ ഏര്പ്പാടുകളുമില്ലാത്ത തിരക്കേറിയ റെയില്‍വേസ്റ്റേഷനാണ് കരുനാഗപ്പള്ളി.
ജോലി കഴിഞ്ഞ് രാത്രിയില്‍ റെയില്‍വേസ്റ്റേഷനില്‍ എത്തുന്നവരും ട്രെയിന്‍യാത്രയ്ക്കായി എത്തുന്ന സ്ത്രീകളും സ്റ്റേഷനില്‍ മതിയായ സുരക്ഷയില്ലാത്തതുകൊണ്ട് ഭീതിയിലാണ്.
രാത്രി ഏഴുമണിക്കുശേഷം എത്തിച്ചേരുന്ന ട്രെയിന്‍യാത്രക്കാരായ യുവതികളുടെ മാലപൊട്ടിക്കലും ബാഗ് തട്ടിയെടുക്കലും പെരുകുന്നു.
ദൂരെയാത്രയ്ക്ക് പോകുന്ന യാത്രക്കാരുടെ ബൈക്കുകള്‍ റെയില്‍വേസ്റ്റേഷനില്‍ സൂക്ഷിക്കുമ്പോള്‍ പെട്രോള്‍ മോഷ്ടിക്കുന്നതും പതിവാണ്. കഞ്ചാവ്, പാന്‍മസാല തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങള്‍, കണക്കില്‍പെടാത്ത സ്വര്‍ണം, നികുതിവെട്ടിപ്പ്, വിലപിടിപ്പുള്ള സാധനങ്ങള്‍ എന്നിവ വ്യാപകമായി കടത്തിക്കൊണ്ടുപോകുന്ന കൊല്ലം-കായംകുളം റെയില്‍വേസ്റ്റേഷനുകള്‍ക്ക് ഇടയിലുള്ള പ്രധാനപ്പെട്ട സ്റ്റേഷനാണ് കരുനാഗപ്പള്ളി റെയില്വേസ്റ്റേഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: