ഇരിങ്ങാലക്കുട: കാസര്‍കോട് മധൂര്മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച വിഎച്ച്പി സുവര്‍ണജയന്തി രഥയാത്ര 24ന് വൈകീട്ട് 4.30ന് ഇരിങ്ങാലക്കുട പൂതകുളം മൈതാനിയില്‍ എത്തും. ഇതിന്റെ വിജയത്തിനായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. വിശ്വഹിന്ദു പരിഷത്ത് ജില്ലാപ്രസിഡണ്ട് എ.പി.ഗംഗാധരന് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാസെക്രട്ടറി സി.ഡി.സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരികളായി ആര്‍എസ്എസ് താലൂക്ക് സംഘചാലക് പ്രതാപവര്‍മ്മരാജ, എസ്എന്‍ഡിപി മുകുന്ദപുരം താലൂക്ക് യൂണിയന് പ്രസിഡണ്ട് സി.ഡി.സന്തോഷ്, അഡ്വ. ശങ്കരന്‍കുട്ടി, എന്‍എസ്എസ് മുകുന്ദപുരം യൂണിയന് പ്രസിഡണ്ട് വി.സി.അയ്യപ്പന്, കെ.എം.എസ്. ഏരിയ പ്രസിഡണ്ട് വി.മുരളീധരന്, ബിജെപി മണ്ഡലം പ്രസിഡണ്ട് ജ്യോതീന്ദ്രനാഥ്, ഹിന്ദുഐക്യവേദി മുകുന്ദപുരം താലൂക്ക് പ്രസിഡണ്ട് സ്വാഗതസംഘം ചെയര്‍മാനായി വിഎച്ച്പി ജില്ലാസെക്രട്ടറി അഭിലാഷ് കണാരംതറ, കണ്‍വീനറായി പ്രഖണ്ഡ് സെക്രട്ടറി മധു, ജോ.കണ്‍വീനറായി രവീന്ദ്രന് ആറാട്ടുപുഴ, രഥയാത്ര നിയന്ത്രിക്കുന്നതിന് ജില്ലാട്രഷറര്‍ രഘുനാഥ്, രാധാകൃഷ്ണകര്ത്ത, ബിജുറാം ചേര്‍പ്പ്, ഉണ്ണികൃഷ്ണന് പൂമംഗലം, അശോകന്, രാജേഷ് പ്രഭു, കുമാര്‍ജി തൃപ്രയാര്‍, രാധാകൃഷ്ണന് കാറളം, മോഹന്‍ കാട്ടൂര്‍ എന്നിവരെ തെരഞ്ഞെടുത്തു. വിജര്ളി ചാലക്കുടി സ്വാഗതവും ഹിന്ദുഐക്യവേദി താലൂക്ക് സംഘടനാസെക്രട്ടറി വി.ബാബു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: