കൊച്ചി: യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ബോട്ട് ജെട്ടിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം അധികാരികള്‍ കണ്ടില്ലെന്നുനടിക്കുന്നു. ദിവസേന നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന കൊച്ചി ബോട്ടു ജട്ടിയിലാണ് ഈ ദുരവസ്ഥ. രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളില്‍ സ്ഥിരമായി പോലിസുകാരെ നിയമിക്കണമെന്ന നാട്ടുകാരുടെയും ജീവനക്കാരുടെയും ആവശ്യം പോലിസ് അധികൃതര്‍ തിരസ്കരിക്കുകയാണ്. അനിഷ്ട സംഭവങ്ങളുണ്ടാകുന്ന സമയത്തു പോലും പോലിസുകാരെത്താത്ത അവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നത്.
ബോട്ട് ജെട്ടിയില്‍ എയ്ഡഡ് പോസ്റ്റിനു വേണ്ടി നിര്‍മ്മിച്ച മുറിയിപ്പോള്‍ കാണാതായവരുടെയും പിടികിട്ടാപ്പുള്ളികളുടെയും പരസ്യങ്ങള്‍ മാത്രമാണുള്ളത്.
ഒരു ബോട്ടില്‍ പരമാവധി നൂറ് ആളുകള്‍ക്കാണ് യാത്രചെയ്യാനുള്ള അനുവാദമുള്ളത്. രാവിലെയും വൈകിട്ടുമുള്ള സമയങ്ങളില്‍ നൂറിലധികം യാത്രക്കാര്‍ ബോട്ടിനെ ആശ്രയിക്കുന്നതോടെ തിരക്കേറുന്ന ഇവിടെ സംഘര്‍ഷം പതിവാണ്. കൗണ്ടറില്‍ നിന്നും ടിക്കറ്റ് കിട്ടാതെ വരുന്ന യാത്രക്കാര്‍ പലപ്പോഴും ദേഷ്യം തീര്‍ക്കുന്നത് ജീവനക്കാരുടെ നേര്‍ക്കാണ്.
അറ്റകുറ്റപ്പണികള്‍ മൂലം ഇവിടെ നിന്നുള്ള സര്‍വ്വീസുകള്‍ക്ക് താമസംഅനുഭവപ്പെടുകയോ റദ്ദാക്കേണ്ടി വരികയോ ചെയ്താല്‍ ക്ഷുഭിതരാകുന്ന യാത്രക്കാര്‍ ജനലുകളും വാതിലുകളും തല്ലിത്തകര്‍ക്കുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള സംഘടനങ്ങള്‍ നിയന്ത്രിക്കാനോ വിദ്യാര്‍ഥികളടങ്ങുന്ന യാത്രക്കാര്‍ക്കു സംരക്ഷണം ഏര്‍പ്പെടുത്താനോ യാതൊരുവിധ സുരക്ഷാക്രമീകരണങ്ങളും ജെട്ടിയിലില്ല. പകല്‍ സമയങ്ങളില്‍ ജെട്ടിക്കകത്തും പരിസരങ്ങളിലും കാണുന്ന ഒഴിഞ്ഞ മദ്യക്കുപ്പികളും സിറിഞ്ചു ശേഖരങ്ങളും ഇതിനു തെളിവാണെന്നു യാത്രക്കാര്‍ പറഞ്ഞു.
രാത്രികാലങ്ങളില്‍ ബോട്ടുജെട്ടി പരിസരം പലപ്പോഴും സാമൂഹ്യവിരുദ്ധരുടെ താവളമാകും. ആവശ്യത്തിനു വെളിച്ചം പോലുമില്ലാത്ത ഇവിടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ക്കു സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ വരുത്തുന്ന വന്‍ വീഴ്ച്ചയാണിതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എയ്ഡ് പോസ്റ്റ് പ്രവര്‍ത്തന സജ്ജമാക്കാനോ പോലിസ് ഉദ്യോഗസ്ഥരെ നിയമിക്കുവാനോ യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല. യാത്രക്കാരും, ജീവനക്കാരും ഇതു സംബന്ധിച്ചു സീനിയര്‍ സൂപ്രണ്ട് ഉള്‍പ്പടെയുള്ളവര്‍ക്കു അപേക്ഷ നല്‍കിയിരുന്നെങ്കിലും സ്റ്റേഷനില്‍ ആവശ്യത്തിനു പോലിസ് ഇല്ലെന്നായിരുന്നു മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: