തെഗുസിഗല്‍പ: ഒരാഴ്ച മുന്‍പ് ദുരൂഹസാഹചര്യത്തില്‍ കാണാതായ മിസ് ഹോണ്ടുറാസ് മരിയ ജോസ് അല്വാര്ഡോയെയും സഹോദരി സോഫിയ ട്രിനിഡാഡിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അഗ്വാഗ നദിക്കരയിലെ ഗാബ്ലോടെയ്ല്സ് ഗ്രാമത്തില്‍ നിന്നാണ് ഇരുവരുടെയും മൃതശരീരങ്ങള്‍ ലഭിച്ചത്.
ഇക്കാര്യം ഹോണ്ടുറാസ് ദേശീയ അന്വേഷണ ഏജന്‍സി സ്ഥിരീകരിച്ചു. ഡിസംബര്‍ 14ന് ലണ്ടനില്‍ അരങ്ങേറുന്ന ലോക സുന്ദരി മത്സരത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുത്ത മരിയ ജോസിന്റെ ദാരുണാന്ത്യം ലാറ്റിനമേരിക്കയെ ഞെട്ടിച്ചു. മരിയയുടെ ഘാതകനെന്നു സംശയിക്കപ്പെടുന്ന ഒരാളെ അന്വേഷക സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ കാര്‍ പിടിച്ചെടുത്തെന്നും കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തതായും പോലീസ് മേധാവി വ്യക്തമാക്കി.
നവംബര്‍ 13ന് സാന്റാ ബാര്‍ബറയില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങവെയാണ് 19 കാരിയായ മരിയയെയും സഹോദരിയെയും കാണാതായത്. കാറില്‍ കയറിയ ഇരുവരും പൊടുന്നനെ അപ്രത്യക്ഷരായി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മരിയയുടെ കാമുകനടക്കം നാലുപേരെ പോലീസ് ചോദ്യംചെയ്തു വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: