കുമരകം: ബോട്ടുജെട്ടി പാലത്തിന്റെ സംരക്ഷണ ഭിത്തികള്‍ തകര്‍ന്നിട്ടും നടപടിയില്ല. പല അപകടങ്ങള്‍ നടന്നിട്ടും അധികൃതര്‍ അവ പുനര്‍നിര്‍മ്മിക്കുവാനുള്ള ഒരു നടപടിയും കൈക്കൊണ്ടില്ല. ബോട്ടുജെട്ടി ഭാഗ ത്തെ മെയിന്‍ റോഡിന് ഇരുവശവുമുള്ള സംരക്ഷണഭിത്തി നാശത്തിന്റെ വക്കിലാണ്. റോഡില്‍ നിന്നും വളരെ താഴ്ചയുള്ള ഈ ഭാഗത്ത് നിരവധി അപകടങ്ങളും ആളപായവും നടന്നിട്ടുണ്ട്. ബോട്ടുജെട്ടി, ബസ് സ്റ്റോപ്പ്, കുമാരമംഗലം സ്കൂള്‍, അമ്പലം തുടങ്ങിയവ ഇതിനടുത്തായതിനാല്‍ എപ്പോഴും തിരക്കനുഭവപ്പെടുന്നു. ഇവിടുത്തെ സംരക്ഷണഭിത്തി എത്രയും വേഗം പുനര്‍നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: