ചേര്‍ത്തല: കിഴക്കേനാല്‍പ്പതില്‍ വെടിക്കെട്ടപകടത്തില്‍ കത്തിനശിച്ച വീടിന് 500 മീറ്റര്‍ ചുറ്റളവിലുള്ള വീടുകള്‍ക്ക് വ്യാപകനാശനഷ്ടം. തെങ്ങുകള്‍ ഉള്‍പ്പെടെ കത്തിനശിച്ചു. നഗരസഭ 24-ാം വാര്‍ഡ് മഴുവഞ്ചേരി രാജേഷ്, ചിറയില്‍ മനോജ്, ചക്കച്ചംപറമ്പ് ശ്രീജിത്ത്, പുന്നുരുകാട്ട് ചെല്ലപ്പന് എന്നിവരുടെ വീടുകള്‍ക്ക് കനത്തനാശം സംഭവിച്ചു. വീടിന്റെ ജനല്‍ ചില്ലുകള്‍ തകരുകയും ഫാന്‍ ഉള്‍പ്പെടെ നിലത്തുവീണു. വീടുകളുടെ ഓടകളും മച്ചും തകര്‍ന്നു. ഭിത്തികള്‍ക്ക് വിള്ളല്‍ വീഴുകയും ചെയ്തു. അയല്‍വാസികളുടെ വീടുകള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. സൂര്യപ്പള്ളി വീടിന് സമീപമുള്ള തെങ്ങുകളും വന്‍വൃക്ഷങ്ങളും കത്തിനശിച്ചു. ഉയരം കൂടിയ തെങ്ങിന്റെ മുകളില്‍ വരെ വീടിന്റെ അവശിഷ്ടങ്ങള്‍ തെറിച്ച് തങ്ങി നില്ക്കുന്നുണ്ടായിരുന്നു.
രക്ഷാ പ്രവര്‍ത്തനത്തിന് കാഴ്ചക്കാര്‍ എത്തിയ വാഹനങ്ങളും റെയില്‍വേ ഗേറ്റും തടസമായി. അപകട വിവരമറിഞ്ഞ് ജനങ്ങള്‍ ഇവിടേക്ക് എത്തിയ വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്തതോടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ആംബുലന്‍സ്, അഗ്നിശമന-പോലീസ് വാഹനങ്ങള്‍ സംഭവസ്ഥലത്തിനടുത്തേയ്ക്കെത്താന് ബുദ്ധിമുട്ടി. അഗ്നിശമനസേനാ വാഹനം കടത്തിവിടാന്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് ഉയര്‍ത്തുകയായിരുന്നു. തോമസിന്റെ മൃതദേഹവുമായി ആംബുലന്‍സ് ചേര്‍ത്തല ആശുപത്രിയിലേക്ക് പോകുമ്പോള്‍ റെയില്‍വേ ഗേറ്റ് അടഞ്ഞുകിടന്നത് തടസം സൃഷ്ടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: