തൃശൂര്‍: ചാവക്കാട് മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് വില്പ്പന്യൂനടത്തുന്ന സംഘത്തിന്റെ തലവനും കടത്തുസംഘത്തിലെ കണ്ണിയായ സ്ത്രീയും ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍. ഇവരില്്യൂനിന്ന് നീലച്ചടയന്‍-ബോധി ഇനത്തില്‍പ്പെട്ട എട്ടുകിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഘത്തലവന് റാഫി എന്നറിയപ്പെടുന്ന വെട്ടുകാട് റാഫി, വടക്കുംചേരി സ്വദേശി വഹീദ, ഓട്ടോഡ്രൈവര്‍ ചാവക്കാട് സ്വദേശി സക്കീര്‍ എന്നിവരെയാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.അനില്‍കുമാറും സംഘവും പിടികൂടിയത്. ഇന്നലെ രാവിലെ ആദ്യം എക്സൈസിന്റെ വലയിലായത് വഹിദയും സക്കീറുമായിരുന്നു.
അഞ്ചുകിലോ കഞ്ചാവുമായി ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന ഇവരെ കാഞ്ഞാണി സെന്ററില്‍ വാഹന്യൂപരിശോധനക്കിടെയാണ് പിടികൂടിയത്. ഓട്ടോറിക്ഷ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഇവരില്്യൂനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണിക്കൂറുകള്‍ക്കകം കാഞ്ഞാണി തൃക്കുന്നത്ത് ക്ഷേത്രത്തിന് മുന്നില്‍ വച്ചാണ് റാഫി അറസ്റ്റിലായത്.
ഇയാളില്‍ ്യൂനിന്ന് മൂന്നു കിലോ കഞ്ചാവ് പിടികൂടി. തീരദേശമേഖലയിലെ പ്രധാന കഞ്ചാവുകടത്തുകാരനാണ് വെട്ടുകാട് റാഫി. തൊടാപ്പ്, ലൈറ്റ് ഹൗസ്, കടപ്പുറം, അഞ്ചങ്ങാടി, ചേറ്റുവ തുടങ്ങി തീരദേശം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന കഞ്ചാവുമാഫിയയുടെ തലവന്‍ റാഫിയാണെന്ന് എക്സൈസ് പറഞ്ഞു.
ഇയാളുടെ കീഴില്‍ വന്‍സംഘം തന്നെ ഇവിടെ പ്രവര്ത്തിക്കുന്നുന്നൊണ് എക്സൈസിന് ലഭിച്ച വിവരം. എക്സൈസ് ഡെപ്യൂട്ടികമ്മിഷണര്‍ എന്‍.എസ്. സലീമിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്നുമാസമായി എക്സൈസിന്റെ സ്പെഷ്യല്‍ സ്ക്വാഡ് ഇവിടെ താവളമുറപ്പിച്ചിരുന്നു. ചാവക്കാട്, തലപ്പിള്ളി, കൊടുങ്ങല്ലൂര്‍ താലൂക്കുകളിലെ ചെറുകിട കഞ്ചാവുകാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുത്തിരുന്നത് റാഫിയുടെ സംഘത്തില്‍പ്പെട്ടവരായിരുന്നു.ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ആളുകളെ എത്തിക്കുന്നതിന് പുറമെ ജില്ലയിലെ ചില ഉദ്യോഗസ്ഥരുടെ വേണ്ടപ്പെട്ടവന്കൂടിയായിരുന്നു റാഫി.
കമ്പം, തേനി, കൂര്‍ഗ് എന്നിവിടങ്ങളില്‍ ്യൂനിന്ന് മൊത്തമായി കഞ്ചാവ് വാങ്ങുന്ന റാഫി വടക്കുംചേരിയിലെ സങ്കേതത്തിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.
കിലോഗ്രാമിന് 21,000 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ചെറുസംഘങ്ങള്‍ മായം ചേര്‍ത്ത് ഇത് 35,000 രൂപയ്ക്ക് മറിച്ചുവില്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെയുളള യുവതലമുറയായിരുന്നു റാഫിയുടെ സംഘത്തിന്റെ ഉപയോക്താക്കളെന്ന് എക്സൈസ് വ്യക്തമാക്കി. 50ഗ്രാമിന്റെ ചെറു കഞ്ചാവുപൊതികള്ക്ക് 3000 രൂപയാണ് സംഘങ്ങള്‍ ഈടാക്കുന്നത്.
അന്തര്സംസ്ഥാന്യൂ ലഹരിമാര്ക്കറ്റുമായി റാഫിക്ക് ബന്ധമുണ്ടെ ന്ന് ചോദ്യംചെയ്യലില്‍ റാഫി സമ്മതിച്ചിട്ടുണ്ട് ഇവരുമായി ബന്ധപ്പെട്ട രണ്ടുപേര്‍കൂടി എക്സൈസിന്റെ വലയിലാണ്.
വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റുണ്ടാകുമെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു.
എക്സൈസ് ഇന്‍സ്പെക്ടര്‍ എം.എഫ്.സുരേഷ്, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.എം.ബാനര്‍ജി, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ആര്.ഹരിദാസ്, എ.എ.സുനില്‍, കെ.കെ. വത്സന്, എ.സന്തോഷ്, എം.വി.ബിനോയ്, ഇ.കെ. സാബു, വി.ആര്.ജോര്‍ജ്, എന്‍.ജി. സുനില്‍കുമാര്‍, വത്സന്, വനിതാ സി.ഇ.ഒമാരായ സിജിമോള്‍, സുസ്മി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായ മറ്റുളളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: