മൂവാറ്റുപുഴ: പിണറായി പ ക്ഷത്തിന്റെ കൈവശമിരുന്ന പാ യിപ്ര ലോക്കല്‍ കമ്മറ്റി വിഎസ് പക്ഷം പിടിച്ചടക്കി. ജില്ലാ സെ ക്രട്ടറിയേറ്റ് അംഗത്തിന്റെ സ ഹോദരനെ ലോക്കല്‍ സെക്രട്ടറിയായി അവരോധിച്ചു.
വിഎസ് പക്ഷത്തെ പ്രമുഖ നും ജില്ലാസെക്രട്ടറിയേറ്റംഗവുമായ പി.ആര്. മുരളീധരന്റെ ജേ ഷ്ഠനും തൃക്കള്ളത്തൂര് സര്വ്വീ സ് സഹകരണ ബാങ്ക് മുന്‍ പ്ര സിഡന്റുമായ ആര്. സുകുമാരനാണ് പുതിയ സെക്രട്ടറി. ഔ ദ്യോഗികപക്ഷത്തെ നിലവിലുണ്ടായിരുന്ന ലോക്കല്‍ സെക്രട്ടറിക്കെതിരെ ഊമകത്ത് പ്രചരിപ്പിച്ചാണ് ലോക്കല്‍ കമ്മറ്റി വി എസ് പക്ഷം പിടിച്ചടക്കിയത്.
ഔദ്യോഗിക പക്ഷം അവതരിപ്പിച്ച പാനലിനെതിരെ മൂന്ന് പേരെയാണ് വിഎസ് പക്ഷം രം ഗത്തിറക്കിയത്. ഇതില്‍ രണ്ട് പേര് മത്സരിച്ച് വിജയിച്ചു. കെ.എം. നാസര്‍. പി.ആര്.ഷിനോജ് എന്നിവരെയാണ് വിഎസ് പ ക്ഷം വിജയിപ്പിച്ചെടുത്തത്.
ഔദ്യോഗിക പാനലില്‍ പി.എം. അലി, എം.എ. നൗഷാദ് എ ന്നിവരാണ് പരാജയപ്പെട്ടത്. നിലവിലുണ്ടായിരുന്ന ലോക്കല്‍ സെ ക്രട്ടറിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ട് സമ്മേളന പ്രതിനിധിക ള്‍ക്ക് തപാലില്‍ ഊമകത്തുകള്‍ അയച്ചത്.
സിപിഎം ഏരിയ കേന്ദ്രത്തില്‍ നിന്നാണെന്ന ഗുരുതരമായ ആക്ഷേപ നിലനില്‍ക്കുന്നതിനിടെയാണ് പായിപ്ര ലോക്ക ല്‍ കമ്മി സമ്മേളനം നടന്നത്. ഇതിനിടെ സിപിഎം ചരിത്രത്തിലാദ്യമായി ഗ്രൂപ്പ് പോരിനെ തു ടര്‍ന്ന് ലോക്കല്‍ സമ്മേളനം നിര് ത്തിവയ്ക്കേണ്ട ഗതികേട് ആ വോലിയിലുണ്ടായി.
വിഎസ് പക്ഷത്തെ വെട്ടിനിരത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഒരു വിഭാഗം ഇറങ്ങിപ്പോക്ക് നടത്തിയതിനെ തുടര്‍ ന്നാണ് ലോക്കല്‍ കമ്മറ്റിയംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് മുമ്പേ യോഗത്തില്‍ സംബന്ധി ച്ച ജില്ലാ സെക്രട്ടറിയേറ്റംഗം സി.കെ. മണിശങ്കര്‍ സമ്മേളനം നിര് ത്തിവച്ചത്.
ഔദ്യോഗിക പക്ഷത്തിന് മേ ല്കൈയുള്ള ആവോലിയില്‍ വിഎസ് പക്ഷത്തെ മൂന്ന് പേരെ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കി ഔദ്യോഗിക പക്ഷത്തെ മൂന്ന് പേരെ ഉള്‍പ്പെടുത്താനുള്ള നീ ക്കത്തിനെതിരെയാണ് പ്രതിനിധികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
നിലവിലെ ലോക്കല്‍ സെ ക്രട്ടറി ഔദ്യോഗിക പക്ഷത്തെ എ.എസ്. മൈതീന്‍ പുതിയ ലോ ക്കല്‍ കമ്മറ്റിയംഗങ്ങളുടെ പാ നല് അവതരിപ്പിച്ചപ്പോള്‍ വി എസ് പക്ഷത്തെ നിലവിലുള്ള ലോക്കല്‍ കമ്മറ്റിയംഗങ്ങളായ കെ.കെ.ശശി, കെ.എച്ച്. മൈ തീന്കുഞ്ഞ്, ആര് .ശ്രീജിത്ത്, എന്നിവരെ ഒഴിവാക്കി ഔദ്യോഗിക പക്ഷത്തെ പി.ഫെബിന്, പി. മൂസ, പി.ടി. മനോജ്, ജെസ ല്‍ കെ.ജലീല്‍ എന്നിവരെ ഉള് പ്പെടുത്തുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.
ചര്‍ച്ചയ്ക്ക് മറുപടി പറയാന്‍ ലോക്കല്‍ സെക്രട്ടറി തയ്യാറായെങ്കിലും പ്രതിനിധികള്‍ സമ്മതിച്ചില്ല. ഇറങ്ങിപ്പോക്ക് നടത്തിയവര്‍ തിരികെയെത്തിയശേഷം മറുപടി പറഞ്ഞാല്‍ മതിയെന്ന നിലപാടാണ് സമ്മേളന പ്രതിനിധികള്‍ സ്വീകരിച്ചത്. ഇതിനിടെ വീണ്ടും പാനല്‍ അവതരിപ്പിക്കാ ന് ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.
സമ്മേളന പ്രതിനിധികളോ ട് ബഹളം വയ്ക്കരുതെന്ന് യോ ഗത്തില്‍ പങ്കെടുത്ത ഏരിയ സെ ക്രട്ടറി കെ.പി. രാമചന്ദ്രന്, ജില്ലാ സെക്രട്ടറിയേറ്റംഗം സി.കെ. മ ണിശങ്കര് തുടങ്ങിയവര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിനിധികള്‍ അ ടങ്ങിയില്ല. തുടര്‍ന്നാണ് ലോ ക്ക ല്‍ സമ്മേളനം പാതി വഴി ഉപേക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: