കോട്ടയം: ഡീസല്‍ വില വര്‍ദ്ധനവിന്റെ പേരില്‍ നഗരത്തിലെ ഹോട്ടലുകളില്‍ ചായ, കാപ്പി, ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവയ്ക്ക് വിലകൂട്ടിയവര്‍ മോദി സര്‍ക്കാര്‍ 7 രൂപ ഡീസലിന് വില കുറച്ചിട്ടും ഭക്ഷണസാധനങ്ങള്‍ക്ക് ഒരു രൂപ പോലും കുറയ്ക്കാന്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി കോട്ടയം നിയോജകമണ്ഡലം കമ്മറ്റി ആരോപിച്ചു. അയ്യപ്പ തീര്‍ത്ഥാടനം ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ വിലവര്‍ദ്ധനവ് അംഗീകരിക്കാവുന്നതല്ല. ജില്ലാ കളക്ടര്‍ ഭക്ഷണപദാര്‍ത്ഥങ്ങളുടെ വില ക്രമീകരിക്കുമെന്നു പറഞ്ഞതിന്റെ പിന്നാലെ റെയില്‍വേ സ്റ്റേഷന് പരിസരത്തുള്ള ഹോട്ടലുകളില്‍ 15 രൂപ കാപ്പിക്ക് 20രൂപയും 10രൂപ ചായയ്ക്ക് 15രൂപയും വാങ്ങുന്നതിനെതിരെ ബിജെപി കോട്ടയം നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് സി.എന്‍. സുഭാഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പി.ജെ. ഹരികുമാര്‍, ബിനു ആര്. വാര്യര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: