കൊല്ലം: വികസനപ്രവര്‍ത്തനങ്ങളില്‍ കക്ഷിരാഷ്ട്രീയം പാടില്ലെന്ന് എ.എ.അസീസ് എംഎല്‍എ. ഇരവിപുരം നിയോജകമണ്ഡലത്തിലെ സമഗ്രവികസനശില്‍പ്പശാല കിലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാല്‍ ജനപ്രതിനിധികള്‍ എല്ലാവരുടേയും പ്രതിനിധിയാണെന്ന കാര്യം വിസ്മരിക്കരുത്. അതുപോലെതന്നെ ലക്ഷ്യബോധത്തോടെ ജനപ്രതിനിധികള്‍ പ്രവര്‍ത്തിക്കുകയും വേണം. ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ കഴിയാത്ത മേഖല മാലിന്യമാണ്. മാലിന്യംമൂലം നിരവധി സാംക്രമികരോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നു. റോഡ്, കുടിവെള്ളം, ആരോഗ്യം എന്നിവപോലെതന്നെ പ്രധാനമാണ് ശുദ്ധവായുവും. മാലിന്യനിര്മ്മാര്ജനത്തിലൂടെ മാത്രമേ ശുദ്ധവായു ലഭ്യമാകൂവെന്നും എംഎല്‍എ പറഞ്ഞു.
കില ഡയറക്ടര്‍ ഡോ.പി.പി.ബാലന് അദ്ധ്യക്ഷത വഹിച്ചു. കോഴ്സ് ഡയറക്ടര്‍ ഡോ.പീറ്റര്‍.എം.രാജ്, കില അസി.ഡയറക്ടര്‍ കെ.എം.സലിം, കോര്‍ഡിനേറ്റര്‍ പി.വി.രാമകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. മയ്യാനാട് ഗ്രാമപഞ്ചായത്ത്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത്, കൊല്ലം കോര്പ്പറേഷന് എന്നിവിടങ്ങളിലെ ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളില്‍ നിന്നുള്ള നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: