പത്തനാപുരം: മാലിന്യപ്രശ്നം പരിഹരിക്കുവാന്‍ നടപടിയെടുക്കാത്ത ഗ്രാമപഞ്ചായത്തും എംഎല്‍എയും തികഞ്ഞ മനുഷ്യാവകാശലംഘനമാണ് നടത്തുന്നതെന്ന് ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി വെള്ളിമണ്‍ ദിലീപ് പറഞ്ഞു. പത്തനാപുരം മാര്‍ക്കറ്റിലെ മാലിന്യം റോഡിലൂടെ ഒഴുകുന്നതിനാല്‍ പത്തനാപുരത്ത് കാലുകുത്തുന്ന ആളുകള്‍ സാംക്രമികരോഗങ്ങളുമായി തിരിച്ചുപോകേണ്ട സ്ഥിതിയാണ്.
ബിജെപി പത്തനാപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുജികവലയില് നയിച്ച ജനകീയ യാത്രയുടെ സമാപനം പാതിരിക്കലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി പതാക കൈമാറി. ജനറല്‍സെക്രട്ടറി വില്ലൂര്‍ സന്തോഷ്, ജില്ലാ കമ്മിറ്റിയംഗം പാതിരിക്കല്‍ ശശിധരന്, ശ്രീധരന് വാഴപ്പാറ, സേതു നെല്ലിക്കോട്, ലാല്‍ പട്ടാഴി, രാജീവ്, ബിജു, ശിവന്‍കുട്ടി, സുകു.പി.ഉണ്ണിത്താന്, വിഷ്ണു, രാജികുട്ടന് എന്നിവര്‍ ജനകീയ യാത്രയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: