പരവൂര്‍: അനധികൃത മതപരിവര്ത്തനകേന്ദ്രത്തിലേക്ക് ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ബഹുജനപ്രക്ഷോഭമാര്ച്ച് നടത്തി. എസ്എന്‍വി സ്കൂളിനു പിറകുവശം റെയില്‍വേ ട്രാക്കിന് സമീപമാണ് കേന്ദ്രം നടക്കുന്നത്. പാസ്റ്റര്‍ തോമസ് ചെറിയാനും പരവൂര്‍ ഫയര്‍ഫോഴ്സിലെ ഒരു ഉദ്യോഗസ്ഥനുമാണ് കേന്ദ്രത്തിന് നേതൃത്വം നല്‍കുന്നത്.
അനധികൃത മതപരിവര്‍ത്തനകേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന്ന ബഹുജനമാര്‍ച്ച് ആര്‍എസ്എസ് മഹാനഗര്‍ ജില്ലാകാര്യവാഹ് പ്രദീപ് ഉദ്ഘാടനം ചെയ്തു. വ്യവസ്ഥാപ്രമുഖ് എസ്.ജഗദീഷ് മുഖ്യപ്രഭാഷണം നടത്തി.
ഐക്യവേദി മേഖലാസെക്രട്ടറി ബിജു സദാനന്ദന്, മഹാനഗര്‍ ജില്ലാസഹകാര്യവാഹ് മീനാട് ഉണ്ണി, ബിജെപി മണ്ഡലം പ്രസിഡന്റ് എസ്.സുനില്‍കുമാര്‍, നഗര്‍കാര്യവാഹ് അനൂപ് പൂതക്കുളം, ബിഎംഎസ് മുനിസിപ്പല്‍ ജോയിന്റ് സെക്രട്ടറി വിജയന്, ബിഎംഎസ് പൂതക്കുളം പഞ്ചായത്ത് കണ്‍വീനര്‍ പ്രശാന്ത്, വി.കെ.ആശാന്, കെ.ആര്.രവി തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: