ജിദ്ദ: വാട്സ് ആപ്പ് സന്ദേശത്തിന് മറുപടി നല്‍കാതെ അവഗണിച്ച ഭാര്യയെ സൗദി അറേബ്യക്കാരനായ ഭര്‍ത്താവ് മൊഴി ചൊല്ലി.
ദിവസത്തിന്റെ ഭൂരിഭാഗം സമയവും സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഫോണില്‍ ചാറ്റ് ചെയ്തു കൊണ്ടിരുന്ന യുവതി ഭര്‍ത്താവിന്റെ വാട്സ് ആപ്പ് സന്ദേശങ്ങളോട് പ്രതികരിച്ചില്ല. ഇതില്‍ പ്രകോപിതനായാണ് യുവാവ് ഭാര്യയെ മൊഴിചൊല്ലിയത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിനായി സമയം മുഴുവന്‍ നീക്കിവെക്കുന്ന ഭാര്യയ്ക്കൊപ്പം തുടരാനാകില്ലെന്ന് അറിയിക്കുകയായിരുന്നു ഭര്‍ത്താവ്.
ഇരുപത്തിനാലു മണിക്കൂറും മറ്റുള്ളവരുമായി ചാറ്റ് ചെയ്യുന്ന യുവതി സ്വന്തം വീട്ടുകാര്യങ്ങളോ കുഞ്ഞിന്റെ കാര്യങ്ങളോ നോക്കിയിരുന്നില്ലെന്ന് മുപ്പത്കാരനായ ഭര്‍ത്താവ് ആരോപിച്ചു. താന്‍ ഈ പ്രശ്നം പരിഹരിക്കാന്‍ വളരെയധികം ശ്രമിച്ചെന്നും എന്നാല്‍ തന്റെ ഭാര്യയ്ക്ക് സ്മാര്‍ട്ട് ഫോണില്ലാതെ പറ്റാത്ത അവസ്ഥയാണെന്നും യുവാവ് പറഞ്ഞു. അതിനാലാണ് ഭാര്യയെ മൊഴി ചൊല്ലിയതെന്ന് ഭര്‍ത്താവ് പറഞ്ഞു.
സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളുടെ അമിതോപയോഗം കാരണം കുടുംബബന്ധങ്ങള്‍ തകരുന്നത് വര്‍ധിച്ചിട്ടുണ്ടെന്ന് അടുത്തിടെ പുറത്തിറക്കിയ സര്‍വ്വേയില്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: