തൊടുപുഴ : അന്യ സംസ്ഥാന യുവതി വാടകവീട്ടില്‍ തല തകര്‍ന്ന് മരിച്ച സംഭത്തില്‍ ഭര്‍ത്താവാണ് പ്രതിയെന്ന് പോലീസിന് കൃത്യമായ മൊഴി ലഭിച്ചു.
തൊടുപുഴ ഇടവെട്ടി മങ്ങാട്ട് വീട്ടില്‍ മുജീബിന്റെ വാടക കെട്ടിടത്തില്‍ താമസിച്ചിരുന്ന പശ്ചിമബംഗാള്‍ സ്വദേശി മുര്‍ഷിദാബാദ് നസീമ ബേവ (28)യാണ് കൊല്ലപ്പെട്ടത്.
നസീമയുടെ ഭര്‍ത്താവ് മെര്ജുല് ഇസ്ലാം ഷെയ്ഖ്, അഞ്ചുവയസുള്ള മകന് എന്നിവരെ സംഭവത്തിന് ശേഷം കാണാതായി. ഇത് മെര്ജുലിനെ സംശയിക്കാന്‍ കാരണമായി.
ശനിയാഴ്ച രാത്രി മെര്ജുല് ഇസ്ലാം ഭാര്യയെ മര്‍ദ്ദിക്കുന്നത് കണ്ടതായി രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന പത്തോളം പേരെ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. മെര്ജുലിന്റെ മൊബൈല്‍ ഫോണ്‍ ഇതുവരെ ഓണാക്കാത്തത് പോലീസന്റെ അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട നസീമയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: