ചാത്തന്നൂര്‍: ചാത്തന്നൂരിലെ കായികമേഖലകള്‍ക്ക് പുത്തനുണര്‍വ് നല്കി ചാത്തന്നൂര്‍ ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിര്‍മ്മിച്ച അന്തര്‍ദേശീയ നിലവാരമുള്ള മള്‍ട്ടിപര്‍പ്പസ് മിനിസ്റ്റേഡിയം ഇന്ന് നാടിനു സമര്‍പ്പിക്കും.
വൈകിട്ട് മൂന്നിന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിക്കും.
സ്റ്റേഡിയത്തിനോടനുബന്ധിച്ചുള്ള ക്രിക്കറ്റ് നെറ്റ് കോര്‍ട്ടിന്റെ ഉദ്ഘാടനം ജി.എസ് ജയലാല്‍ എംഎല്‍എ നിവഹിക്കും. സ്പോര്‍ട്സ് യുവജനകാര്യ ഡയറക്ടര്‍ പി.പുകഴേന്തി മുഖ്യപ്രഭാഷണം നടത്തും.എസ്.എന്‍.ട്രസ്റ്റ് വിദ്യാഭ്യാസ സെക്രട്ടറി സി.പി.സുദര്ശനന് പ്രതിഭകളെ ആദരിക്കും. ചാത്തന്നൂര്‍ എസ്,എന്‍,ഡി.പി യൂണിയന് പ്രസിഡണ്ട് ബി.ബി ഗോപകുമാര്‍.ബാലഗോകുലം ജില്ലാ അധ്യക്ഷന്‍ ബി.സജന്‍ലാല്‍.യുണിയന്‍ സെക്രടറി കെ.വിജയകുമാര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: