കൊല്ലം: കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എബിവിപിക്ക് വന്‍മുന്നേറ്റം. എസ്എഫ്ഐയും കെഎസ് യുവും വര്‍ഷങ്ങളായി ഭരിച്ചുവന്ന പല ക്യാമ്പസിലും മുന്നേറ്റം പ്രകടമായി. പല ക്യാമ്പസിലും വളര്‍ച്ചക്ക് തടയിടാന്‍ എതിരാളികള്‍ ശ്രമിച്ചു. സംസ്ഥാനത്തെ തന്നെ ലോകോളജ് ചരിത്രത്തില്‍ ആദ്യമായി എബിവിപിക്ക് വിജയം സമ്മാനിച്ച് കൊട്ടിയം ലാകോളജ്.
ചാത്തന്നൂര്‍ എസ്എന്‍ കോളജ് 20 വര്‍ഷമായി എസ്എഫ്ഐ ഭരിച്ചിരുന്ന യൂണിയന് നഷ്ടമായി. ആര്‍ട്സ് ക്ലബ് സെക്രട്ടറി അടക്കം എബിവിപി നേടുകയും ചെയ്തു.
കരുനാഗപ്പള്ളി വിദ്യാധിരാജാ കോളജില്‍ യുയുസി അടക്കമുള്ള സ്ഥാനങ്ങള്‍ എബിവിപി നേടി. സംഘടനാസ്വാതന്ത്ര്യം നിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തിക്കുന്ന കൊല്ലം എസ്എന്‍ കോളജില്‍ അറുന്നൂറിലേറെ വോട്ടുകള്‍ എബിവിപിക്ക് ലഭിച്ചു.
അക്രമത്തിനും അഴിമതിക്കുമെതിരായ വിദ്യാര്‍ത്ഥിസമൂഹത്തിന്റെ വിധിയെഴുത്താണ് ഈ മുന്നേറ്റമെന്ന് കൊല്ലം ജില്ലാ കണ്‍വീനര്‍ എ.ഗ്രീഷ്മ പറഞ്ഞു. എബിവിപി മുന്നോട്ടുവച്ച ഇടതുമുക്ത കലാലയം എന്ന മുദ്രാവാക്യം വിദ്യാര്‍ത്ഥിസമൂഹം സ്വീകരിച്ചതിന്റെ തെളിവാണിതെന്ന് ജില്ലാ ജോയിന്റ് കണ്‍വീനര്‍ നന്ദു പറഞ്ഞു.
കൊട്ടിയം എംഎംഎന്‍എസ്എസ് ലോകോളജ് എബിവിപിക്ക് കിട്ടുമെന്നായപ്പോള്‍ എസ്എഫ്ഐയും കെഎസ് യുവും ഒന്നിച്ചത് അങ്ങേയറ്റം ലജ്ജാകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: