പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി, അഖിലഭാരത അയ്യപ്പസേവാസംഘം തമിഴ്നാട് യൂണിറ്റ് മുഖേന നിയമിച്ച 800 വിശുദ്ധിസേനാംഗങ്ങളെ ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി മെമ്പര്‍ സെക്രട്ടറിയും അടൂര്‍ ആര്‍ഡിഒയുമായ എം.എ.റഹിം നിര്‍വഹിച്ചു.
പമ്പ പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പമ്പ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഹരീന്ദ്രനാഥന്‍, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ എന്‍.ശശികുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എല്‍.അനിതകുമാരി, റാന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ അജിത്ത്, അഭിലാഷ്, ഉദയകുമാര്‍, അയ്യപ്പസേവാ സംഘം പ്രതിനിധികളായ രാജീവ് കോന്നി, പത്മരാജന്, റാന്നി പെരുനാട് വില്ലേജ് ഓഫീസര്‍ കെ.എന്‍.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ശുചീകരണ പ്രവൃത്തി ജനുവരി 21 വരെ തുടരും. പന്തളം, കുളനട എന്നിവിടങ്ങളിലെ ശുചീകരണ പ്രവൃത്തികളുടെ ചുമതലയും സാനിട്ടേഷന്‍ സൊസൈറ്റിക്കായിരിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം അടൂര്‍ ആര്‍ഡിഒയ്ക്ക് ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: