മുഹമ്മ: യന്ത്രം ഉപയോഗിച്ച് വളവുള്ള തെങ്ങില്‍ കയറിയ യുവതി യന്ത്രം താഴേക്ക് ഊര്‍ന്നു പോയതിനെ തുടര്‍ന്ന് ബല്റ്റില് തൂങ്ങിക്കിടന്നു. പിന്നീട് ചേര്‍ത്തലയില്‍ നിന്നും അഗ്നിശമന സേനയെത്തി സാഹസികമായി രക്ഷപെടുത്തി. കഞ്ഞിക്കുഴി കളത്തിവീടാണ് സംഭവം. കളത്തിവീട് നടുമുറിയില് ദീപ (32)യാണ് വളഞ്ഞ തെങ്ങിന്റെ 40 അടി ഭാഗത്ത് വച്ച് കുടുങ്ങിപ്പോയത്. യന്ത്രം ഊര്‍ന്ന് താഴേക്ക് പോയതിനെ തുടര്‍ന്ന് ഇവര്‍ ബല്റ്റില് തൂങ്ങിക്കിടന്നു. ശനിയാഴ്ച രാവിലെ 10.25നായിരുന്നു അപകടം. അസി. സ്റ്റേഷന് മാസ്റ്റര്‍ കെ.പി. സന്തോഷിന്റെ നേതൃത്വത്തില്‍ ഫയര്മാന്മാരായ എച്ച്. ഹരീഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷപെടുത്തുകയായിരുന്നു. അഗ്നിശമന സേനയുടെ ഏണിക്ക് 35 അടിയാണ് ഉയരം. യുവതി 40 അടി ഉയരത്തിലുമാണ് കുടുങ്ങിയത്. അതിനാല്‍ത്തന്നെ ‘ചേര്നോട്ട്’ എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് യുവതിയെ താഴെയിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: