അബൂജ: നൈജീരിയയിലെ വടക്കുകിഴക്കന്‍ പട്ടണമായ ചിബോക് ബോക്കോഹറാം ഭീകരര്‍ പിടിച്ചെടുത്തു. വ്യാഴാഴ്ച പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് ഭീകരര്‍ പട്ടണം ആക്രമിച്ചതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി.
പട്ടണത്തിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ത്ത തീവ്രവാദികള്‍ ജനങ്ങളോട് ഇവിടെനിന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. ചിബോക്കിന് പുറത്തുള്ള ഗ്രാമങ്ങള്‍ നിരന്തര ആക്രമണങ്ങളിലൂടെ പിടിച്ചെടുത്തശേഷമാണ് പട്ടണത്തിന്റെ നിയന്ത്രണവും തീവ്രവാദികള്‍ ഏറ്റെടുത്തത്. ഇവിടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്ന നൈജീരിയന്‍ സൈനികര്‍ ചെറുത്തുനില്ക്കാന് കഴിയാതെ രക്ഷപെട്ടു.
തോക്കുകളും ഗ്രനേഡുകളുമായി വന്ന് അവര്‍ സ്ഥലത്തെ ടെലിഫോണ്‍ ടവറുകളെല്ലാം തകര്‍ക്കുകയായിരുന്നു. വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം താറുമാറാക്കിയ ശേഷം ഇവര്‍ പ്രദേശത്തെ സാധാരണക്കാരെയെല്ലാം അവിടെ നിന്നും ഒഴിപ്പിച്ചു.
200 ലേറെ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ബോകോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടപോയ സംഭവം ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പെണ്‍കുട്ടികളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല. ഇവരെ ബൊക്കോ ഹറാം ഭീകരര്‍ വിവാഹം കഴിച്ചെന്ന് പിന്നിട് അറിയിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: