കൊച്ചി: അമ്മയുടെ കൈയ്യില്‍ നിന്നുതന്നെ മെഡല്‍ അണിയാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ജിയോ ജോസ്. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടരുകയാണ് ജിയോ. സ്കൂള്‍ കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഈ മിടുക്കന് ജോര്‍ജ് ഷിന്റോയുടെയും സിനി ഷിന്റോയുടെയും മകനാണ്. റെയില്‍വെയുടെ നാഷണല്‍ വോളിബോള്‍ ടിം അംഗമായിരുന്നു സിനി ഷിന്റോ. വരാപ്പുഴ വിഐബിഎച്ച്എസിലെ കായിക അധ്യാപകനാണ് ജോര്‍ജ് ഷിന്റോ.
1997ല്‍ ബംഗ്ലൂരില്‍ വച്ചു നടന്ന നാഷണല്‍ ഗെയിംസില്‍ തമിഴ്നാട് റെയില്‍വെ പ്രതിനിധീകരിച്ച വോളിബോള്‍ ടീമിലെ അംഗമായിരുന്നു സിനി. ആ വര്‍ഷം തന്നെ നടന്ന ഫെഡറേഷന് കപ്പിലും സിനിയുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു.
പറവൂര്‍ ഗവ ബോയിസ് ഹയര്‍സെക്കന്ററി സ്കൂളിലെ +1 വിദ്യാര്‍ത്ഥിയാണ് ജിയോ ജോസ്. മാതാപിതാക്കളുടെ പിന്തുണകൊണ്ടാണ് ഇങ്ങനൊരു നേട്ടം കൈവരിക്കന് സാധിച്ചതെന്നും നാഷണല്‍ റെക്കോഡാണ് തന്റെ സ്വപ്നമെന്നും ജിയോ പറഞ്ഞു. സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ മനു ഫ്രാന്‍സിസിനാണ് സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഒന്നാം സ്ഥാനം.
ജിയോ അമ്മ സിനി ഷിന്റോയോടൊപ്പം
പ്രതികരിക്കാൻ ഇവിടെ എഴുതുക: