കൊച്ചി: പച്ചാളത്ത് പോലീസ് സംരക്ഷണത്തില്‍ ബലപ്രയോഗത്തിലൂടെ കുഞ്ഞന്‍ പാലം പണിയാനുള്ള നീക്കത്തിന് തിരിച്ചടി.
പാലംപണിക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഡിഎംആര്‍സി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പാലം പണിയേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഇതിനുണ്ടാകുന്ന എതിര്‍പ്പുകളെ നയപരമായി നേരിട്ട് പരിഹാരം കണ്ടെത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സര്‍ക്കാരാണ് ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കേണ്ടത്. ഡിഎംആര്‍സി കരാറുകാര്‍ മാത്രമാണ്. അവര്‍ കോടതിയെ സമീപിക്കേണ്ടതില്ല. പരാതികളുണ്ടെങ്കില്‍ സര്‍ക്കാരാണ് ഹര്‍ജി നല്‍കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതോടെ കുഞ്ഞന്‍പാലം നിര്‍മ്മിക്കുന്നതിനെതിരെ ഉയര്‍ന്ന ജനരോഷം പോലീസിനെ ഉപയോഗിച്ച് നേരിടാനുള്ള പദ്ധതി പാളി.
അതേസമയം പച്ചാളത്ത് വീതിയേറിയ പാലവും റോഡും വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നാട്ടുകാരും ജനകീയസമരസമിതിയും. കോടതിവിധിയുടെ പശ്ചാത്തലത്തില ജനകീയസമരം കൂടുതല്‍ ശക്തമാക്കാന്‍ ഇന്നലെ വൈകിട്ടു ചേര്‍ന്ന സമരസമിതി യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: