ചെങ്ങന്നൂര്‍: ഇടിമിന്നലേറ്റ് വിജനമായ സ്ഥലത്ത് കെട്ടിയിരുന്ന പശു ചത്തു. ചെങ്ങന്നൂര്‍ കീഴ്ച്ചേരിമേല്‍ മായാഭവനത്തില് വിജയമ്മയുടെ രണ്ടുവര്‍ഷം പ്രായമായതും എട്ട് ലിറ്റര്‍ പാല് കറക്കുന്ന പശുവാണ് ചത്തത്. ചെങ്ങന്നൂര്‍ ലയണ്‍സ് ക്ലബ്ബിന് പുറകുവശത്താണ് പശുവിനെ കെട്ടിയിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റാണ് പശുചത്തത്. മഴയ്ക്ക് ശേഷം പശുവിനെ അഴിക്കാനായി വിജയമ്മയെത്തിയപ്പോഴാണ് പശു ചത്തു കിടക്കുന്നതായി കാണ്ടത്. തുടര്‍ന്ന് ചെങ്ങന്നൂര്‍ മൃഗാശുപത്രയിലെ ഡോക്ടര്‍ ദീപു സ്ഥലത്തെത്തി പശുവിനെ പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: