ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് അയ്യപ്പഭക്തരുടെ സുരക്ഷയ്ക്കായി ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ആര്‍പിഎഫിന്റെ ആദ്യ ബാച്ച് എത്തി. അഞ്ച് എസ്ഐമാരും, 30 കോണ്‍സ്റ്റബിള്‍മാരുമാണ് സ്പെഷ്യല്‍ ഡ്യൂട്ടിക്കായി സ്റ്റേഷനില്‍ എത്തിയിട്ടുള്ളത്. ഇവര്‍ ഇന്നലെ റെയില്‍വെ സ്റ്റേഷനില്‍ റൂട്ട് മാര്‍ച്ചും നടത്തി. ചെന്നെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലെ പത്തുപേരും. റെയില്‍വേ ചെന്നൈ ഡിവിഷന് പരിധിയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നുമുളള 20 പേരുമാണ് എത്തിയത്. ഒരു എസ്ഐയുടെ കീഴില്‍ പത്തുപേര്‍ വീതം മൂന്ന് ഷിഫ്റ്റുകളായാണ് ജോലി നോക്കുന്നത്. അടിയന്തര സാഹചര്യം നേരിടാന്‍ ബാക്കിയുള്ളവര്‍ സദാ സന്നദ്ധരായിരിക്കും.
ചെങ്ങന്നൂര്‍ ആര്‍പിഎഫ് എസ്ഐ: ടി.കെ. രാജുവിന്റെ നേതൃത്വത്തിലാണ് ഇവിടുത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നത്. സ്റ്റേഷനില്‍ എത്തുന്ന ഭക്തര്‍ക്ക് വേണ്ട എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഇവര്‍ ഏര്‍പ്പെടുത്തും. പിടിച്ചുപറി, പോക്കറ്റടി എന്നീസംഭവങ്ങള് ഉണ്ടാകാതിരിക്കാന്‍ മഫ്തിയിലുള്ള റെയില്‍വെയുടെ പ്രത്യേക സംഘവും അടുത്ത ദിവസങ്ങളില്‍ തന്നെ സ്റ്റേഷനില്‍ എത്തിച്ചരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: