അമ്പലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും വീടുകള്‍ തകര്‍ന്നു. മരം വീണ് വള്ളം തകര്‍ന്നു. ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. പുറക്കാട് പഞ്ചായത്ത് 14, 15, 16 വാര്‍ഡുകളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് വീടുകള്‍ തകരുകയും കരകൃഷികള്‍ നശിക്കുകയും ചെയ്തത്.
ചെല്ലിയില്‍ വീട്ടില്‍ ബാബു, പുത്തന്‍പറമ്പില്‍ ബേബി, കാട്ടില്‍പ്പറമ്പില്‍ സുരേഷ്, കൃഷ്ണാലയത്തില്‍ ബിജു, കുന്നുംപുറം ഉത്തമന്, മൂരിപ്പറമ്പില് ശാന്ത, കണിയാംപറമ്പില്‍ സുനില്‍കുമാര്‍ എന്നിവരുടെ വീടുകളും ഇളയിടത്ത് വീട്ടില്‍ നൗഷാദ്, താമത്ത് ഹരികുമാര്‍, കുന്നത്ത് വീട്ടില്‍ സോമന് എന്നിവരുടെ വിവിധ കൃഷികളുമാണ് നശിച്ചത്. മരം വീണാണ് വീടുകള്‍ തകര്‍ന്നത്.
ശക്തമായ കാറ്റില്‍ തെങ്ങ് വീണ് മത്സ്യബന്ധന വള്ളം തകര്‍ന്നു. പുറക്കാട് പുന്തല ചെല്ലിയില്‍ വീട്ടില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് തകര്‍ന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. പതിനഞ്ച് തൊഴിലാളികള്‍ പണിയെടുക്കുന്ന വള്ളം മത്സ്യബന്ധനത്തിന് ശേഷം നങ്കൂരമിട്ടിരിക്കുകയായിരുന്നു. എഴുപത്തയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ദേശീയപാതയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. പുറക്കാട് പുത്തന്‍നട ക്ഷേത്രത്തിന് മുന്നിലാണ് ഉച്ചയ്ക്ക് കാറ്റില്‍ അക്വേഷ്യാ മരം റോഡിലേക്ക് മറിഞ്ഞത്. ഇതേത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടെങ്കിലും നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്ന് മരം മുറിച്ചുമാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: