Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാമാങ്ക ചരിത്രാവശിഷ്ടങ്ങള്‍ പുരാവസ്തു വകുപ്പ് കുഴിച്ചുമൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2014, 08:46 pm IST
in Kerala

കോഴിക്കോട്: മാമാങ്ക ചരിത്രത്തിന്റെ ഭാഗമെന്ന് കരുതുന്ന പുരാതന ക്ഷേത്രാവശിഷ്ടങ്ങളും ശിവലിംഗവും പീഠവും പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ രഹസ്യമായി കുഴിച്ചുമൂടി.

തിരൂര്‍ തിരുന്നാവായയിലെ കൊടക്കല്‍ ടൈല്‍ ഫാക്ടറി വളപ്പില്‍ പത്ത് വര്‍ഷം മുമ്പ് നടത്തിയ ഉദ്ഘനനത്തിലാണ് ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 2003 സപ്തംബര്‍ 13,14 തിയതികളില്‍ കോഴിക്കോട് പഴശ്ശിരാജ മ്യൂസിയത്തിന്റെ ചുമതലയുള്ള ഹയര്‍ഗ്രേഡ് അസിസ്റ്റന്റിന്റെ നേതൃത്വത്തിലായിരുന്നു ഉത്ഖനനവും പരിശോധനയും .

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ മാമാങ്ക ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ തീരുമാനിച്ചത്. മലപ്പുറം ജില്ലാ കലക്ടര്‍ പുരാവസ്തു വകുപ്പിന് ഇതു സംബന്ധിച്ച് കത്തെഴുതിയതിനെ തുടര്‍ന്നാണ് ഖനന ഗവേഷണം നടന്നത്. കൊടക്കല്‍ ടൈല്‍ ഫാക്ടറിയില്‍ നിലപാട് തറയെന്ന് കരുതപ്പെടുന്ന സ്ഥലത്തിന് സമീപം കുഴിച്ചപ്പോഴാണ് ശിവലിംഗവും പീഠവും കണ്ടെത്തിയത്. പുരാവസ്തുവകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയ കാര്യം വ്യക്തമാക്കുന്നുണ്ട്.

ടൈല്‍ ഫാക്ടറി സ്ഥാപിക്കുന്നതിന് മുമ്പായി ശ്രീകോവിലോടുകൂടിയ ക്ഷേത്രം നിലനിന്നിരുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സാമൂതിരിയുടെ തേവാര വിഗ്രഹമായിരിക്കാമെന്നാണ് പുരാവസ്തു റിപ്പോര്‍ട്ടില്‍ പറയുന്നത്. മാമാങ്ക ചരിത്രവുമായി ബന്ധപ്പെട്ട സ്ഥലം സംരക്ഷിക്കാതെ മണ്ണിട്ട് മൂടിയതെന്താണെന്ന് വകുപ്പ് വ്യക്തമാക്കുന്നുമില്ല. 4.8 മീറ്റര്‍ ചതുരത്തിലാണ് കുഴിയെടുത്തത്. ശിവലംഗത്തിന്റെ മുകള്‍ ഭാഗം പൊട്ടിയ നിലയിലായിരുന്നു. ശിവലിംഗം പീഠത്തില്‍ ഉറപ്പിച്ച നിലയിലുമായിരുന്നു. ടൈല്‍ ഫാക്ടറി പണിയുന്നകാലത്ത് അതിന്റെ മേല്‍ക്കൂര പൊളിച്ചതാവാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

1766 ലാണ് അവസാനമായി മാമാങ്കം നടന്നതെന്ന് കരുതപ്പെടുന്നു. മൈസൂര്‍ ആക്രമണത്തിനു ശേഷം മാമാങ്കം നടന്നിട്ടില്ല. 1885 ലോ 90 ലോ ആണ് ജര്‍മന്‍ മിഷനറിമാരായ ബാസല്‍ മിഷന്‍ തിരുന്നാവായയില്‍ ഫാക്ടറി പണിതത്. ആഴ്‌വാഞ്ചേരി തമ്പ്രാക്കളില്‍ നിന്നും ഈ സ്ഥലമുള്‍പ്പെടുന്ന വാകയൂര്‍ കുന്ന് ജര്‍മ്മന്‍ മിഷണറിമാര്‍ വാങ്ങി അവിടെ ഓട് ഫാക്ടറി നിര്‍മ്മിച്ചു. പിന്നീട് കോയമ്പത്തൂരിലെ സുബ്ബയ്യ ചെട്ടിയാര്‍ എന്ന വ്യവസായി ഇത് വിലയ്‌ക്ക് വാങ്ങി. ഇദ്ദേഹത്തിന്റെ മരണശേഷം മകന്‍ എസ്.പി. പളനിയപ്പയായിരുന്നു ഇതിന്റെ ഉടമസ്ഥന്‍. പിന്നീട് സ്വകാര്യ വ്യക്തികള്‍ ഭൂമി വിലക്കെടുക്കുകയായിരുന്നു.

പുരാവസ്തുക്കള്‍ പുരാവസ്തു വകുപ്പ് തന്നെ കുഴിച്ചു മൂടിയ സംഭവം പുറത്തുവന്നത് തിരൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്റെ ഇടപെടലോടെയാണ്. ഫൗണ്ടേഷന്‍ ഡയറക്ടര്‍ തിരൂര്‍ ദിനേശാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മാമാങ്ക സ്മാരകങ്ങളും പുരാവസ്തുക്കളും സംരക്ഷിക്കാന്‍ അടിയന്തരമായി നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഫൗണ്ടേഷന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറലിന് കത്തയച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മാനവ വിഭവശേഷി വകുപ്പ് മന്ത്രിക്കും കത്തയച്ച് നടപടികള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഫൗണ്ടേഷന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.