കോട്ടയം: ജില്ലയിലെ സിനിമ-ടെലിവിഷന്‍-നാടക സെല്‍ യോഗം ബിജെപി ജില്ലാ ഓഫീസില്‍ നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ പ്രമുഖരായ ചലച്ചിത നാടക ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്മാരെ ആദരിക്കുന്നതും സംസ്ഥാനതലത്തില്‍ സെല്‍ സംഘടിപ്പിക്കുന്ന ഹ്രസ്വചിത്ര ഡോക്യുമെന്ററിമേളയിലേക്ക് ജില്ലയില്‍നിന്നുള്ള മികച്ച ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനും യോഗം തീരുമാനിച്ചു.
സംസ്ഥാന കണ്‍വീനര്‍ ഗോപന് ചെന്നിത്തല, ജില്ലാ കണ്‍വീനര്‍ അഭിലാഷ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് രാജന് തഴക്കര തുടങ്ങിയവര്‍ സംസാരിച്ചു. രാജേഷ് കുര്യനാട് (ജോയിന്റ് കണ്‍വീനര്‍), തോമസ് കോട്ടക്കകം, സാബു വിനയന്, വിഷ്ണു ആര്. നായര്‍, ശ്രീരാജ് പി.ആര്, രാജീവ് എസ്. പണിക്കര്‍, സന്തോഷ് ചെറിയാന് എന്നിവരടങ്ങിയ ജില്ലാ കമ്മറ്റിയെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: