ആലപ്പുഴ: റവന്യു ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ തത്സമയനിര്മാണ മത്സരത്തില്‍ ചേര്‍ത്തല ഉപജില്ല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയപ്പോള്‍ പ്രദര്‍ശന മത്സരങ്ങളില്‍ ആലപ്പുഴ ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. രണ്ടുദിവസങ്ങളിലായി ലിയോ തെര്ട്ടീന്ത് എച്ച്എസ്എസ്, സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസ്, ടിഡി എച്ച്എസ്എസ്, ഗവ. മുഹമ്മദന്‍സ് ജിഎച്ച്എസ്എസ് എന്നിവിടങ്ങളിലായാണ് പ്രദര്‍ശനവും മത്സരങ്ങളും നടന്നത്.
തത്സമയ നിര്മാണമത്സരങ്ങളില് എല്‍പി,യുപി വിഭാഗങ്ങളില്‍ ആലപ്പുഴ സെന്റ് ജോസഫ്സും, എച്ച്എസ് വിഭാഗത്തില്‍ ചെങ്ങന്നൂര്‍ പാണ്ടനാട് എസ്വിഎച്ച്എസും, എച്ച്എസ്എസ് വിഭാഗത്തില്‍ മാന്നാര്‍ എന്‍എസ് ബോയ്സ് എച്ച്എസ്എസും ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ഗണിതശാസ്ത്രമേളയില് എല്‍പി വിഭാഗത്തില്‍ ആലപ്പുഴ സെന്റ് ജോസഫ്സും, യുപി, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ മാന്നാര്‍ എന്‍എസ് ബോയ്സ് എച്ച്എസ്എസും, ഹൈസ്കൂള്‍ വിഭാഗത്തില്‍ പൂങ്കാവ് എംഐഎച്ച്എസും ഒന്നാമതെത്തി.
സയന്‍സ് എക്സിബിഷനില്‍ എല്‍പിയില്‍ സെന്റ് ജോസഫ്സും, യുപി,എച്ച്എസ് വിഭാഗങ്ങളില്‍ താമരക്കുളം വിവിഎച്ച്എസും, ഹയര്‍ സെക്കന്‍ഡറിയില്‍ മാന്നാര്‍ എന്‍എസ് ബോയ്സ് എച്ച്എസ്എസും ഒന്നാമതായി. ഐടിമേളയില്‍ യുപിയില്‍ ആലപ്പുഴ കാര്‍മല്‍ അക്കാദമിയും, എച്ച്എസില്‍ മാരാരിക്കുളം സെന്റ് അഗസ്റ്റിന് എച്ച്എസ്എസും, ഹയര്‍ സെക്കന്‍ഡറിയില്‍ മാന്നാര്‍ എന്‍എസ് ബോയ്സ് എച്ച്എസ്എസും ഒന്നാംസ്ഥാനം കരസ്ഥമാക്കി. സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജിമ്മി കെ.ജോസ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: