അന്തിക്കാട്: പ്രസിഡണ്ട് സ്ഥാനത്തിനായുള്ള പിടിവലിയെ തുടര്‍ന്ന് അന്തിക്കാട് പഞ്ചായത്തില്‍ സിപിഐ ഉപേക്ഷിച്ച വൈസ് പ്രസിഡണ്ട് സ്ഥാനം സിപിഎം ഏറ്റെടുത്തു. സിപിഎമ്മിലെ യു.എച്ച്.അന്‍സാറിനെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ടി.ഐ.ചാക്കോ നാമനിര്‍ദ്ദേശം നല്കി. ജ്യോതിരാമന്‍ പിന്താങ്ങി. അന്തിക്കാട് സബ്രജിസ്ട്രാര്‍ എം.അനില്‍കുമാറായിരുന്നു വാരണാധികാരി. 15 അംഗ ഭരണ സമിതിയില്‍ സിപിഎമ്മിന് എട്ട് അംഗങ്ങളാണുള്ളത്.
അഞ്ച് അംഗങ്ങളുള്ള സിപിഐ വിട്ടു നിന്നു. കോണ്‍ഗ്രസ് അംഗങ്ങളായ ഇ.ഐ.ആന്റോയും മിനി ആന്റോയും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രസിഡണ്ട് മണിശശി അധ്യക്ഷത വഹിച്ചു.
ടി.ഐ.ചാക്കോ, എ.ജെ.ജയ്മോന്, ജ്യോതിരാമന്‍, പഞ്ചായത്ത് സെക്രട്ടറി വേണുഗോപാല്‍, എന്‍.അനില്‍കുമാര്‍, പ്രസ്ക്ലബ്ബ് പ്രസിഡണ്ട് സജിത്ത് പാണ്ടാരിക്കല്‍, എ.വി.ശ്രീവത്സന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: