പാലക്കാട്: ആദിവാസികളുടെ നിലവിളികളൊടുങ്ങാത്ത അട്ടപ്പാടിയില്‍ ഇടത്-വലത് മുന്നണികളുടെ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നു. ചൊവ്വാഴ്ച അട്ടപ്പാടിയിലെത്തി സര്‍ക്കാറിന് വീഴ്ച പറ്റിയെന്ന് സമ്മതിച്ച മന്ത്രി കെ.സി.ജോസഫ് ഇന്നലെ തിരുവനന്തപുരത്തെത്തിയപ്പോള്‍ മലക്കം മറിഞ്ഞു. സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്നും പദ്ധതികളുടെ ഏകീകരണത്തിലാണ് പാളിച്ചയുണ്ടായതെന്നുമാണ് ഇന്നലെ മന്ത്രി പറഞ്ഞത്. അതേസമയം അട്ടപ്പാടി വിഷയത്തില്‍ സിപിഐയും സിപിഎമ്മും വെവ്വേറെ നടത്തി വന്ന സമരങ്ങള്‍ക്ക് നാടകീയമായ അവസാനം. സിപിഐ നേതാവ് ഈശ്വരിരേശന്‍ നടത്തി വന്ന സമരം മന്ത്രി തിരുവനന്തപുരത്ത് നടത്തിയ പ്രഖ്യാപനത്തോടെ അവസാനിപ്പിച്ചു.
അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് വിശദമായ നിവേദനം മന്ത്രിമാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അതില്‍ എന്തൊക്കെ നടപ്പാക്കുമെന്നതു സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭിച്ചശേഷംമാത്രമേ നിരാഹാരം അവസാനിപ്പിക്കുന്ന കാര്യം ചര്‍ച്ചചെയ്തു തീരുമാനിക്കുകയുള്ളുവെന്ന് സിപിഎം നേതാവ് എംബി. രാജേഷ് എംപി പറഞ്ഞു.
വാര്‍ത്തകളില്‍ കാണുന്നതു പോലുള്ള പ്രതിസന്ധി അട്ടപ്പാടിയില്‍ ഇല്ലെന്ന് മന്ത്രി കെ.സി.ജോസഫ് തിരുവനന്തപുരത്ത് പറഞ്ഞു. നടപടി സ്വീകരിച്ച സാഹചര്യത്തില്‍ സിപിഎമ്മും സിപിഐയും സമരത്തില്‍ നിന്നു പിന്മാറണമെന്നും ആവശ്യപ്പെട്ടു.അട്ടപ്പാടിയില്‍ കഴിഞ്ഞ വര്‍ഷം 31 മരണം ഉണ്ടായപ്പോള്‍ ഇക്കൊല്ലം 13 മരണം മാത്രമേ ഉണ്ടായിട്ടുള്ളു. എങ്കിലും ചില പോരായ്മകളുണ്ടെന്നു കണ്ടെത്തുകയും പരിഹാര നടപടി കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ ഏകോപിപ്പിക്കാന്‍ സബ് കലക്ടര്‍ പി.ബി.നൂഹിനെ സ്പെഷ്യല്‍ ഓഫിസറായി നിയമിച്ചു. ആരോഗ്യ രംഗത്തെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പാലക്കാട് ഡപ്യൂട്ടി ഡിഎംഒ പ്രഭുദാസിന്റെ സേവനം പൂര്‍ണമായി അട്ടപ്പാടിക്കു വിട്ടുകൊടുക്കും.
ജനപ്രതിനിധികളുടെ ഏകോപന സമിതിയും ഏര്‍പ്പെടുത്തി. എംപി,എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം,അട്ടപ്പാടിയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, അട്ടപ്പാടി ബ്ലോക്കിലെ മൂന്നു പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുള്‍പ്പെട്ടതാണു സമിതി. അട്ടപ്പാടി സ്പെഷല്‍ ഓഫിസര്‍ ഈ സമിതിയുടെ കണ്‍വീനറായിരിക്കും. സമിതി എല്ലാ മാസവും യോഗം ചേര്‍ന്ന് പദ്ധതികള്‍ അവലോകനം ചെയ്യണമെന്നു മന്ത്രി അറിയിച്ചു.
അട്ടപ്പാടിയില്‍ സിപിഎമ്മും സിപിഐയും നടത്തുന്ന സമരത്തിനു പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്ന് കെ.സി.ജോസഫ് പറഞ്ഞു. സിപിഎം എംപിയും സിപിഐയിലെ ജില്ലാ പഞ്ചായത്ത് അംഗവും തമ്മില്‍ വെവ്വേറെ സമരം നടത്തുന്നതു തന്നെ ഇതിനു തെളിവാണ്. അവരുടെ ആവശ്യങ്ങള്‍ക്കു പോലും ഐകരൂപ്യമില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ ആദിവാസി മഹാസഭാ നേതാവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഈശ്വരീരേശന് നടത്തിവന്ന നിരാഹാരസമരം പിന്‍വലിച്ചതായി അട്ടപ്പാടി മണ്ഡലം കമ്മിറ്റി അറിയിച്ചു. നിരാഹാരം തുടങ്ങി നാലാം ദിവസമായ ഇന്നലെ മന്ത്രിസഭായോഗത്തിനു ശേഷം മന്ത്രി കെ സി ജോസഫ് സിപിഐ ജില്ലാ സെക്രട്ടറി കെപി സുരേഷ് രാജുമായും തുടര്‍ന്ന് നിരാഹാരമിരിക്കുന്ന ഈശ്വരീരേശനുമായും നടത്തിയ ചര്‍ച്ചയില്‍ സിപിഐ ഉന്നയിച്ച പധാന ആവശ്യങ്ങള്‍ അംഗീകരിച്ചതായി അറിയിക്കുകയും തുടര്‍ന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി ചാമുണ്ണി ഈശ്വരീരേശന് ഇളനീര് നല്കി നിരാഹാരം അവസാനിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍ എം ബി രാജേഷ് എംപി നടത്തുന്ന നിരാഹാരസമരം നാലാംദിവസത്തിലേക്ക്. ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് നടന്ന മന്ത്രിസഭായോഗത്തില്‍ അടപ്പാടിയിലെ പ്രശ്നങ്ങള്‍ക്ക് മുഴുവന്‍ അടിയന്തര പരിഹാരം നിര്‍ദേശിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും ഉദ്ദേശിച്ച പലതുമുണ്ടായില്ലെന്നും വിശദമായ നിവേദനം മന്ത്രിമാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അതില്‍ എന്തൊക്കെ നടപ്പാക്കുമെന്നതു സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭിച്ചശേഷംമാത്രമേ നിരാഹാരം അവസാനിപ്പിക്കുന്ന കാര്യം ചര്‍ച്ചചെയ്തു തീരുമാനിക്കുകയുള്ളുവെന്ന് രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: