ആലപ്പുഴ: വിവാഹാനന്തര വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. പത്തുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തകഴി പഞ്ചായത്ത് പത്താം വാര്‍ഡില്‍ പുത്തന്‍ പറമ്പ് വീട്ടില്‍ ബിന്ദു (34), തൊണ്ണൂറ്റിചിറവീട്ടില് ഉഷ (48), പുത്തന്‍വീട്ടില്‍ സുലഭ (42), അനിതാഭവനില്‍ സരസമ്മ (62), പുതിയവീട്ടില്‍ സുമതി (59), പ്രദേശവാസികളായ രാജപ്പന് (60), രാജി, ശ്രീദേവി, തങ്കമ്മ, രാജ്മോഹനന് എന്നിവരെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുന്നുമ്മയിലെ ഒരു വീട്ടില്‍ നടന്ന ചടങ്ങില്‍ മീന്‍ കറി കൂട്ടിയവര്‍ക്കാണ് വയറിളക്കവും വയറുവേദനയും ഉണ്ടായത്. കഴിഞ്ഞ ഒമ്പതിനായിരുന്നു ചടങ്ങ്. ഇതിന് ശേഷമാണ് ചിലര്‍ക്ക് വയറിളക്കവും വയറുവേദനയും ഉണ്ടായത്. ചടങ്ങില്‍ പങ്കെടുത്ത കരുവാറ്റയില്‍ നിന്നെത്തിയവര്‍ക്കും ഭക്ഷ്യവിഷബാധയുണ്ടായി. ഇവര്‍ കരുവാറ്റയിലെ ഗവ.ആശുപത്രയിലും ഹരിപ്പാട് താലൂക്ക് ആശുപത്രയിലും ചികിത്സതേടി. ചടങ്ങിന് ഇറച്ചിയും മീനും അടങ്ങിയ ഭക്ഷണമാണ് വിളമ്പിയത്. ഇതില്‍ മീന്‍ കറി ഉപയോഗിച്ചവര്‍ക്ക് മാത്രമാണ് അസ്വസ്ഥതയുണ്ടായത്. കാക്കാഴം മേല്‍പ്പാലത്തിന് സമീപത്തുള്ള കടയില്‍ നിന്നാണ് ആവശ്യമായ മീന്‍ വാങ്ങിയതെന്ന് വീട്ടുടമ പറഞ്ഞു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ കടയില്‍ പരിശോധന നടത്തി. 13ന് ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം ആഹാരം പരിശോധന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: