ചങ്ങനാശേരി: ഭാരതീയ ജനതാ മഹിളാ മോര്‍ച്ച ചങ്ങനാശേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ രാവിലെ 10ന് താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തും. പെരുന്ന മാരാര്‍ജി ഭവനില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് മഹിളാ മോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് ബിന്ദു ഗോപകുമാര്‍ നേതൃത്വം നല്‍കും. ബാര്‍ കോഴ വിവാദത്തില്‍പെട്ടിരിക്കുന്ന മന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്. ചങ്ങനാശേരി താലൂക്ക് ഓഫീസിലെത്തുന്ന മാര്‍ച്ച് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ സെക്രട്ടറി ഷൈലമ്മ രാജപ്പന്, ഷീജാ ചന്ദ്രന്, ഉമാദേവി, വിജയലക്ഷ്മി അമ്മാള്‍, എന്‍.പി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: