കൊച്ചി: ”ആയുര്‍വേദം അറിവിലൂടെ- ആരോഗ്യം അനുഭവത്തിലൂടെ” എന്ന സന്ദേശവുമായി ശ്രീശ്രീ രവിശങ്കര്‍ ചിട്ടപ്പെടുത്തിയ ആയുര്‍ ജാഗൃതി പ്രായോഗിക പരിശീലന കാമ്പയിന്‍ ആര്‍ട്ട് ഓഫ് ലിവിംഗ് കേരളയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആരംഭിക്കുന്നു. പൊതുവായ ഒരു ചികിത്സാരീതി എന്നതിലുപരി വാത-പിത്ത-കഫ പ്രകൃതങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് വ്യക്തികള്‍ക്ക് പരിഹാരക്രിയകള്‍ നിര്‍ദേശിക്കുകയാണ് ആയുര്‍ ജാഗൃതിയിലൂടെ മുഖ്യമായും ചെയ്യുന്നത്.
അവരവരുടെ ആരോഗ്യസ്ഥിതിക്കനുസരിച്ചുള്ള ആയാസരഹിതമായ യോഗവിദ്യ, വിവിധതരം, ധ്യാനരീതികള്‍, തലവേദന പോലുള്ള അസുഖങ്ങള്‍ക്ക് ഉടനടി ആശ്വാസത്തിനായി വിവിധതരം ചികിത്സാമുദ്രകള്‍, ഓഫീസില്‍ കസേരയിലിരുന്നുവരെ ചെയ്യാവുന്ന ഡെസ്‌ക്‌ടോപ് യോഗ തുടങ്ങിയവ 14 വയസിന് മുകളിലുള്ള ആര്‍ക്കും ആയുര്‍ ജാഗൃതി ക്യാമ്പില്‍ വന്ന് ശീലിക്കാവുന്നതാണ്. പ്രമുഖ ശിഷ്യയും ശ്രീശ്രീ ആയുര്‍വേദ സ്ഥാപക ഡയറക്ടറുമായ ഡോ. നിഷ മണികണ്ഠന്റെ നേതൃത്വത്തിലായിരിക്കും കേരളത്തില്‍ ആയുര്‍ ജാഗൃതി നടപ്പിലാക്കുക. നവംബറില്‍ കോഴിക്കോട് ക്യാമ്പിന് തുടക്കം കുറിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: