തൃശൂര്‍: നിരവധി കഞ്ചാവ് കേസ്സുകളിലെ രണ്ട് പ്രതികള്‍ അറസ്റ്റില്‍. ചിയ്യാരം കിടങ്ങന്‍ വീട്ടില്‍ അന്തോണി മകന് ബാബു(49)വിനെ കഞ്ചാവ് സഹിതം പീച്ചി എസ്.ഐ എന്‍.വി.വര്‍ഗീസും സംഘവും അറസ്റ്റു ചെയ്തു.
വിവിധ കേന്ദ്രങ്ങളില്‍നിന്നും കഞ്ചാവ് കൊണ്ടുവന്ന് തൃശൂര്‍ നഗരത്തിലെത്തി തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വില്പന നടത്തുകയാണ് പതിവെന്ന് പീച്ചി പോലീസ് പറഞ്ഞു. മൂന്നുവര്‍ഷം മുമ്പ് കഞ്ചാവുസഹിതം വെസ്റ്റ് പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ പേരില്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കഞ്ചാവ് കേസുകളുണ്ട്. കണ്ണാറയില്നിന്നാണ് പോലീസ് പിടികൂടിയത്. വില്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികള്‍ കണ്ടെടുത്തു.
നിരവധി കഞ്ചാവ്, വ്യാജമദ്യം കേസ്സുകളില്‍ പ്രതിയായ പീച്ചി തെക്കേകുളം ചിയ്യാംവളപ്പില്‍ നാരായണന് മകന് നരേന് എന്നു വിളിക്കുന്ന നരേന്ദ്രനെ(48) വ്യാജമദ്യം വില്പനയ്ക്ക് ശ്രമിക്കുന്നതിനിടെ എസ്.ഐ. എന്‍.വി.വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പീച്ചി പോലീസ് സ്റ്റേഷനില്‍ മാത്രം പ്രതിയുടെ പേരില്‍ ഒമ്പത് കേസ്സുകളുണ്ട്. വ്യാജവിദേശമദ്യം വില്പനയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
മറ്റു സ്റ്റേഷനുകളിലും ഇയാളുടെ പേരില്‍ കേസ്സുകളുണ്ട്. ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുകൂടിയാണ്. രണ്ടര ലിറ്റര്‍ മദ്യം പോലീസ് കണ്ടെടുത്തു.
പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ എ.എസ്.ഐ. സ്ക്കറിയ, സീനിയര്‍ സി.പി.ഒ. എം.സി.ബാബു, സി.പി.ഒമാരായ ഷിനോദ്, ശ്രീകുമാര്‍, പ്രദീപ്, ഹോംഗാര്‍ഡ് കുരിയാക്കോസ് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: