മണ്ണാര്‍ക്കാട്: കാര്‍ഷിക മേഖലയായ മണ്ണാര്‍ക്കാട് നിന്ന് മണ്ഡലകാലത്ത് പമ്പയിലേക്ക് കെഎസ്ആര്‍ടിസി നടത്തിയിരുന്ന സര്‍വീസുകള്‍ ഇത്തവണയില്ല. 2012 ല്‍ തുടങ്ങിയ പമ്പ സര്‍വിസ് നഷ്ടത്തിലാണെന്നു പറഞ്ഞ് 13 ല്‍ നിര്‍ത്തലാക്കിയിരുന്നു.
അട്ടപ്പാടി, കാഞ്ഞിരപ്പുഴ, എടത്തനാട്ടുകര ഭാഗങ്ങളിലെ അയ്യപ്പ ഭക്തന്മാര്ക്ക് ഈ സര്‍വിസ് സൗകര്യമായിരുന്നു.
മണ്ണാര്‍ക്കാട് ഡിപ്പോയില്‍ 43 ബസുകളാണുള്ളത്. 38 സര്‍വിസുകളും നടത്തുന്നു. ഈ വരഷം രണ്ട് ബസുകള്‍ പമ്പയിലേക്ക് പമ്പയില്‍ ലോക്കല്‍ സര്‍വിസിനായി വിട്ടുകൊടുക്കാന്‍ നീക്കമുള്ളതായി അറിയുന്നു.
ഡീസലിന്റെ വലി കുറച്ചിട്ടും സര്‍വീസ് നഷ്ടമാണെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ഭക്തര്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: