ചങ്ങനാശേരി: സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷി പുരുഷന്മാരുടെ സ്ഥാപനമായ സുകൃതംസേവാ നിലയത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് വികസന സമിതി രൂപീകരിച്ചു. കുറിച്ചി അദ്വൈതവിദ്യാശ്രമം മഠാധിപതി സ്വാമി ധര്‍മ്മചൈതന്യ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ ധാര്‍മ്മിക പ്രവാഹം നിലനിര്‍ത്താന്‍ എല്ലാക്കാലത്തും മഹത്തായ പരിശ്രമങ്ങള്‍ നടന്നിട്ടുണ്ട്. തന്റേതല്ലാത്ത കാരണങ്ങളാല്‍ ദുരിതമനുഭവിക്കുന്ന സഹജീവികളെ കൈപിടിച്ചുയര്‍ത്താനുള്ള സുകൃതം സേവാനിലയത്തിന്റെ പ്രവര്‍ത്തനം യഥാര്‍ത്ഥ ആത്മീയത തന്നെയാണെന്ന് സ്വാമി പറഞ്ഞു. ആര്‍എസ്എസ് വിഭാഗ് സംഘചാലക് എം.എസ്. പത്മനാഭന് അദ്ധ്യക്ഷത വഹിച്ചു. വിഭാഗ് സഹകാര്യവാഹ് പി.ആര്. സജീവ് മുഖ്യപ്രഭാഷണം നടത്തി. വൈദ്യശാസ്ത്രരംഗത്ത് ലോകോത്തര സംഭാവന നല്കിയ ഡോ. എന്‍. രാധാകൃഷ്ണനെ ആദരിച്ചു. വി. സദാശിവന്, ഡോ. കെ.കെ. അപ്പുക്കുട്ടന്, ഡോ. ആരതി ഗോപിനാഥ്, എം.എസ്. വിശ്വനാഥന്, എന്‍. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി ധര്‍മ്മചൈതന്യ, എം.എസ്. പത്മനാഭന് എന്നിവര്‍ മുഖ്യരക്ഷാധികാരിയായും ഡോ. എന്‍. രാധാകൃഷ്ണന് ചെയര്‍മാനായും പ്രൊഫ. പി.കെ. രാജപ്പന് വര്‍ക്കിങ് ചെയര്‍മാനായും പി.ഡി. ബാലകൃഷ്ണന് (ജനറല്‍ കണ്‍വീനര്‍), കെ.എസ്. ഓമനക്കുട്ടന് (ഖജാന്‍ജി) എന്നിവരുള്‍പ്പെട്ട 201 അംഗ സമിതിയെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: