ആലപ്പുഴ: കാര്‍ഷിക ബിരുദധാരികളായ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രൊഫഷണല്‍ സംഘടനയായ അസോസിയേഷന് ഓഫ് അഗ്രികള്‍ച്ചറല്‍ ഓഫീസേഴ്സ് കേരളയുടെ സംസ്ഥാന സമ്മേളനം 12, 13 തീയതികളില്‍ ആലപ്പുഴ ടൗണ്‍ഹാളില്‍ നടക്കും. വിവിധ യോഗങ്ങളില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ശാസ്ത്രജ്ഞര്‍, കാര്‍ഷിക വിദഗ്ധര്‍, കര്‍ഷകര്‍ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കാര്‍ഷിക സെമിനാറുകള്‍, കുടുംബസംഗമം, കലാപരിപാടികള്‍, പൊതുയോഗം തുടങ്ങിയവ പരിപാടികളുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. 12ന് രാവിലെ 10ന് സെമിനാര്‍ ജി. സുധാകരന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. അസോസിയേഷന് പ്രസിഡന്റ് സ്റ്റാന്‍ലി ചാക്കോ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി ആമുഖ പ്രഭാഷണം നടത്തും. 13ന് രാവിലെ ഒമ്പതിന് പൊതുസമ്മേളനം മന്ത്രി കെ.പി. മോഹനന് ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാല്‍ എംപി മുഖ്യാതിഥിയായിരിക്കും. തോമസ് ഐസക് എംഎല്‍എ സുവനീര്‍ പ്രകാശനം ചെയ്യും. പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് കെ.മത്തായി, പ്രസിഡന്റ് സ്റ്റാന്‍ലി ചാക്കോ, ചെയര്മാന് എ.ജി. അബ്ദുള്‍ കരീം, വി.ആര്. ബിനേഷ്, മധു ജോര്‍ജ്, രവിശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: