ആലപ്പുഴ: കര്‍ഷക മേഖലയില്‍ ഒരുലക്ഷം യുവജനങ്ങള്‍ക്കായുള്ള പ്രത്യേക തൊഴില്‍ദാന പദ്ധതി പ്രകാരം സര്‍ക്കാര്‍ അനുവദിക്കുന്ന പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും നടപ്പാക്കുന്നതിനും വീഴ്ചയുണ്ടാകുന്നതായി ഒരുലക്ഷം യുവ കര്‍ഷക സമിതി സംസ്ഥാന പ്രസിഡന്റ് കെ.പി. ബൈജു പത്രസമ്മേളനത്തില്‍ ആരോപിച്ചു. ലക്ഷം തൊഴില്‍ദാന പദ്ധതിക്കായി സബ്സിഡി ഇനത്തില്‍ മാത്രം 697.75 ലക്ഷം രൂപ അനുവദിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും സബ്സിഡി തുക പദ്ധതി അംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചു.
1,000 മിനി ഡയറി യൂണിറ്റാണ് ആദ്യഘട്ടമായി അനുവദിച്ചത്. മിനി ഡയറി യൂണിറ്റിന് ക്ഷീര വികസന വകുപ്പ് മുഖേനയാണ് നടപ്പാക്കുന്നത്. ഒരു യൂണിറ്റിന് ഒരുലക്ഷം രൂപയും 50,000 രൂപ സബ്സിഡിയുമാണ്. സബ്സിഡി തുകയായ അഞ്ച് കോടി രൂപ കൃഷിവകുപ്പ്, ഡയറി വകുപ്പിന് നല്കുന്നതില് വീഴ്ച വരുത്തുന്നതായി ബൈജു കുറ്റപ്പെടുത്തി. അംഗങ്ങള്‍ ബാങ്കില്‍ നിന്ന് ഒരുലക്ഷം രൂപ വായ്പ എടുത്താണ് പശുവിനെ വാങ്ങിയത്. സബ്സിഡി തുക 50,000 രൂപ ബാങ്കിലേക്ക് നല്കാത്തതിനാല് പദ്ധതിയിലെ അംഗങ്ങള്‍ ഒരുലക്ഷം രൂപയ്ക്കും പലിശ കൊടുത്തുകൊണ്ടിരിക്കുകയാണ്. പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സജീവ് വാസുദേവന്‍, ജില്ലാ പ്രസിഡന്റ് ടി. മോഹനന്, മുകുന്ദലാല്‍ സമ്പത്ത്, ജോയി പട്ടാറ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: