മുഹമ്മ: കുട്ടനാട്ടില്‍ നടപ്പാക്കിയ നെല്‍കൃഷി വികസന പദ്ധതികള്‍ മൂലമുണ്ടായ പാരിസ്ഥിതിക തകര്‍ച്ചയുടെ പ്രധാന ഇരകളായ വേമ്പനാട് കായലിലെ മത്സ്യ-കക്കാ തൊഴിലാളികള്‍ക്ക് പാക്കേജിന്റെ നടത്തിപ്പില്‍ വേണ്ടത്ര പ്രയോജനം ലഭിച്ചില്ല. മത്സ്യ മേഖലയ്ക്ക് ശരിയായ പ്രാധാന്യം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ആവശ്യമായ പ്രോജക്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നില്ല. ഇതിന്റെ ഫലമായി 400 കോടി ചെലവഴിച്ചിട്ടും മത്സ്യ മേഖലയ്ക്ക് കാര്യമായി ഒന്നും ലഭിച്ചില്ല. കുട്ടനാട്ടില്‍ നെല്‍കൃഷിക്കായി 500 ടണ്‍ കീടനാശിനിയാണ് പ്രതിവര്‍ഷം തളിക്കുന്നത്. കൂടാതെ തണ്ണീര്‍മുക്കം ബണ്ട് അടച്ചിടുന്നതും മത്സ്യ-കക്കാ ഉത്പാദനം ഗണ്യമായി കുറച്ചിട്ടുണ്ട്. തൊഴില്രഹിതരായിക്കൊണ്ടിരിക്കുന്ന മത്സ്യ-കക്കാ തൊഴിലാളികള്‍ക്ക് കൂടി പ്രയോജനം ലഭിക്കത്തക്ക വിധത്തില്‍ കുട്ടനാട് പാക്കേജ് പുതുക്കി നടപ്പാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഡിഎല്‍പി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: