ചേര്‍ത്തല: ചേര്‍ത്തയിലെ ഷാപ്പുകളില്‍ എക്സൈസ് ഡപ്യൂട്ടി കമ്മീഷണറുടെ മിന്നല്‍ പരിശോധന; ഒരു ഷാപ്പിനെതിരെ നടപടിയെടുത്തു. ഇടുക്കി, തൃശൂര്‍, പാലക്കാട്, എറണാകുളം, ആലപ്പുഴ, കോട്ടയം മേഖലകളിലെ ഷാപ്പുകളിലെ വൃത്തിഹീനമായ ചുറ്റുപാടുകള്‍ ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശി ഷാബു ഹൈക്കോടതിയില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി കമ്മീഷണര്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ചേര്‍ത്തല മേഖലകളിലെ ഷാപ്പുകളില്‍ പരിശോധന നടത്തിയത്. ചേര്‍ത്തല കോടതി കവലയ്ക്ക് സമീപം ടിബി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഷാപ്പില് നടത്തിയ പരിശോധനയില്‍ ഷാപ്പില് ശുചിമുറിയും, സ്റ്റോര്‍ റൂമും ഇല്ലെന്ന് ചൂണ്ടിക്കാട്ടി ലൈസന്സികള്ക്കെതിരെയും ഷാപ്പ് മാനേജര്‍ക്കെതിരെയും കേസെടുത്തു.
ലൈസന്‍സികളായ ഗണേശന്, അനില്‍കുമാര്‍, പ്രദീപ്, ഷാപ്പ് മാനേജര്‍ ദയാദാസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ജില്ലയിലെ എല്ലാ ഷാപ്പുകളിലും നിലവാര പരിശോധന നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് റെയ്ഞ്ച് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഡപ്യൂട്ടി കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ് അറിയിച്ചു. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: