ആലപ്പുഴ: ബാര്‍ കോഴ ഇടപാടിനെ കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്നും എങ്ങനെ അന്വേഷണത്തെ അട്ടിമറിക്കാമെന്നുള്ളതിനെ കുറിച്ച് വിജിലന്‍സ് ഗവേഷണം നടത്തുകയാണെന്നും ബിജെപി സംസ്ഥാന സെക്രട്ടറി എ.ജി. ഉണ്ണികൃഷ്ണന്. ബാര്‍ അഴിമതി സിബിഐ അന്വേഷിക്കുക, ആരോപണ വിധേയനായ മന്ത്രി കെ.എം. മാണി രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബിജെപി സംഘടിപ്പിച്ച കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാര്‍ അഴിമതി കാര്യത്തില്‍ മുഖ്യപ്രതിപക്ഷമായ സിപിഎം നിലപാട് ഇരട്ടത്താപ്പും വഞ്ചനാപരവുമാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിച്ചാല്‍ മാത്രമേ സത്യാവസ്ഥ പുറത്തുവരികയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷ്ണന്, ജില്ലാ ഭാരവാഹികളായ പി.കെ. വാസുദേവന്‍, പാലമുറ്റത്ത് വിജയകുമാര്‍, എം.വി. ഗോപകുമാര്‍, ജി. ജയദേവ്, ടി.കെ. അരവിന്ദാക്ഷന്, അമ്പിളി മധു, വത്സല കുഞ്ഞമ്മ, സി.എ. പുരുഷോത്തമന്, മോര്‍ച്ച പ്രസിഡന്റുമാരായ എസ്. സാജന്, എം.വി. രാമചന്ദ്രന്, മണ്ഡലം പ്രസിഡന്റുമാരായ ടി. സജീവ്ലാല്‍, പി.കെ. ബിനോയ്, ആര്. ഉണ്ണികൃഷ്ണന്, എ ല്‍.പി. ജയചന്ദ്രന്, എം.ആര്. സജീവ്, ബി. കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: